LiveTV

Live

Cricket

കളിയില്ലെങ്കിലെന്താ, ബോളിവുഡില്‍ നോക്കാല്ലോ... ധോണിയുടെയും പാണ്ഡ്യയുടെയും ആ പരസ്യം ക്ലിക്ക്   

കളത്തിന് പുറത്തും അകത്തും സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇന്ത്യയുടെ മഹേന്ദ്ര സിങ് ധോണിയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും. 

കളിയില്ലെങ്കിലെന്താ, ബോളിവുഡില്‍ നോക്കാല്ലോ... ധോണിയുടെയും പാണ്ഡ്യയുടെയും ആ പരസ്യം ക്ലിക്ക്   

കളത്തിന് പുറത്തും അകത്തും സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇന്ത്യയുടെ മഹേന്ദ്ര സിങ് ധോണിയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും. നേരത്തെയും ഇവര്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ ഇരുവരും ഒന്നിച്ചെത്തിയ ഒരു പരസ്യമാണ് ട്വിറ്ററില്‍ തരംഗമാവുന്നത്. സ്റ്റാര്‍ ചാനലിന് വേണ്ടിയാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. ഒരു മരക്കൊമ്പിലിരുന്ന് ക്രിക്കറ്റ് മത്സരം വീക്ഷിക്കുന്നതാണ് പശ്ചാത്തലം. ബോജ്പുരി ഭാഷയിലാണ് ഇരുവരും സംസാരിക്കുന്നത്. പരസ്യം ഇതിനകം തന്നെ തരംഗമായി. ക്രിക്കറ്റര്‍ ലോകേഷ് രാഹുല്‍ ഉള്‍പ്പെടെ നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്. ഇരുവരുടെയും അഭിനയ ശൈലിയേയാണ് കണ്ടവര്‍ പുകഴ്ത്തുന്നത്.

ധോണി ഇതുവരെ അഭിനയിച്ച പരസ്യചിത്രങ്ങളില്‍ മികച്ചതെന്ന് ചിലര്‍ പങ്കുവെക്കുമ്പോള്‍ ബോളിവുഡില്‍ കൈനോക്കാമെന്നാണ് മറ്റൊരാളുടെ അഭിപ്രായം. രസകരമായ കമന്റുകളും പ്രവഹിക്കുന്നുണ്ട്. നേരത്തെ സ്റ്റാര്‍ വാല്യൂ പാക്ക്‌ പരസ്യത്തില്‍ മോഹന്‍ലാല്‍, ആമിര്‍ ഖാന്‍, പങ്കജ് ത്രിപാഠി എന്നിവരും അഭിനയിച്ചിരുന്നു.