LiveTV

Live

Cricket

മെല്‍ബണില്‍ ആസ്‌ട്രേലിയയെ എന്തുകൊണ്ട് ഫോളോ ഓണ്‍ ചെയ്യിപ്പിച്ചില്ല; കോഹ്‌ലി പറയുന്നു.. 

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചുവെങ്കിലും നായകന്‍ വിരാട് കോഹ്‌ലിയുടെ ഒരു തീരുമാനം ഏവരെയും അമ്പരപ്പിച്ചിരുന്നു. 

മെല്‍ബണില്‍ ആസ്‌ട്രേലിയയെ എന്തുകൊണ്ട് ഫോളോ ഓണ്‍ ചെയ്യിപ്പിച്ചില്ല; കോഹ്‌ലി  പറയുന്നു.. 

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചുവെങ്കിലും നായകന്‍ വിരാട് കോഹ്‌ലിയുടെ ഒരു തീരുമാനം ഏവരെയും അമ്പരപ്പിച്ചിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 443ന് മറുപടി ഇറങ്ങിയ ആസ്‌ട്രേലിയ 151 റണ്‍സിന് പുറത്തായിട്ടും എന്ത് കൊണ്ട് അവരെ ഫോളോ ഓണ്‍ ചെയ്യിച്ചില്ല എന്നത്. ഫോളോ ഓണ്‍ ചെയ്യുകയാണെങ്കില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം സ്വന്തമാക്കാനായെനെ എന്നാണ് കളി വിലയിരുത്തലുകാര്‍ വാദിച്ചിരുന്നത്.

എന്നാലിപ്പോഴിതാ അന്നത്തെ ആ തീരുമാനത്തിന് കോഹ്‌ലി തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നു. ആസ്‌ട്രേലിയന്‍ ബൗളര്‍മാരെ ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല ആ തീരുമാനമെടുത്തത്, മറിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിശ്രമം ലഭിക്കുകയായിരുന്നു ഉദ്ദേശം. ചൂട് കൂടിയ കാലാവസ്ഥയില്‍ തുടര്‍ച്ചയായി രണ്ടു സെഷനുകളില്‍ പന്തെറിഞ്ഞ ബൗളര്‍മാര്‍ക്കു ഒരു വിശ്രമം ആവശ്യമായിരുന്നു. ലീഡ് എങ്ങനെയെങ്കിലും 400 ന് മുകളിലെത്തിക്കാനും ലക്ഷ്യമിട്ടു.

കാര്യങ്ങളെല്ലാം ഏറെക്കുറെ പ്രതീക്ഷിച്ച പോലെ തന്നെയാണ് നടന്നതെന്നും കോഹ്‌ലി പറഞ്ഞു.137 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ജനുവരി മൂന്നിന് സിഡ്‌നിയിലാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. സിഡ്‌നിയില്‍ കൂടി വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അങ്ങനെ സംഭവിച്ചാല്‍ അതൊരു ചരിത്രവുമാവും. അതേസമയം സിഡ്നിയില്‍ സമനിലയായാലും ഇന്ത്യക്ക് തന്നെയാണ് നേട്ടം.