LiveTV

Live

Cricket

ചരിത്രം കുറിക്കാന്‍ ഇന്ത്യ; സാധ്യതാ ടീം ഇങ്ങനെ

ഇന്ത്യക്ക് പരമ്പര നേടാന്‍ അവസാന മത്സരത്തിൽ സമനില മാത്രം മതിയാകും

ചരിത്രം കുറിക്കാന്‍ ഇന്ത്യ; സാധ്യതാ ടീം ഇങ്ങനെ

ആസ്ത്രേലിയയിൽ ടെസ്റ്റ് പരമ്പര നേടി ചരിത്രം കുറിക്കാനുള്ള ഇന്ത്യൻ സ്വപ്നങ്ങൾക്ക് ഇനി ഒരു മത്സരത്തിന്റെ ദൂരം മാത്രം. ആസ്ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലും വിജയിച്ച് ലീഡ് ഉയർത്തിയ ഇന്ത്യക്ക്, പരമ്പര നേടാന്‍ അവസാന മത്സരത്തിൽ സമനില മാത്രം മതിയാകും. മെൽബണിലെ വിജയത്തിന് ശേഷം പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്.

ചരിത്രം കുറിക്കാന്‍ ഇന്ത്യ; സാധ്യതാ ടീം ഇങ്ങനെ

കുഞ്ഞ് ജനിച്ചതുമായി ബന്ധപ്പെട്ട് ബാറ്റ്സ്മാൻ രോഹിത്ത് ശർമ നാട്ടിലേക്ക് തിരിച്ചതിനാൽ, ഈയൊരു മാറ്റം മാത്രമാകും ടീം അവസാന മത്സരത്തിൽ വരുത്തുക. സ്പിന്നർ ആർ. അശ്വിൻ ഫിറ്റ്നെസ് വീണ്ടെടുത്താൽ, മൂന്ന് പേസ്-രണ്ട് സ്പിൻ ഫോർമാറ്റിലേക്ക് ടീം മാറും. അതല്ലായെങ്കിൽ, മധ്യ നിരയിൽ നൊടിയിടയിൽ സ്കോർ കണ്ടെത്താൻ കഴിവുള്ള, പുറമെ മീഡിയം പേസിൽ പന്തെറിയാനും സാധിക്കുന്ന ഹാർദിക് പാണ്ഡ്യ പ്ലെയിംഗ് ഇലവനിൽ വരും. സിഡ്നിയില്‍ ജനുവരി മൂന്നിനാണ് അവസാന മത്സരം

സാധ്യതാ ടീം: മായങ്ക് അഗർവാൾ, ഹനുമാ വിഹാരി, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി, അജിൻക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്ര അശ്വിൻ, ഹാർദിക് പാണ്ഡെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമ്മി, ഇഷാന്ത് ശർമ്മ, ജസ്പ്രീത് ബൂംറ