LiveTV

Live

Cricket

സന്തോഷത്തില്‍ പങ്കുചേരാന്‍ രോഹിത് മുംബൈയിലേക്ക്, നാലാം ടെസ്റ്റിനില്ല

ബോക്‌സിംങ് ഡേ ടെസ്റ്റിലെ ചരിത്ര ജയത്തിന് പിന്നാലെയാണ് കുഞ്ഞ് പിറന്നതിനെ തുടര്‍ന്ന് അദ്ദേഹം മുംബൈയിലേക്ക് പറന്നത്.

സന്തോഷത്തില്‍ പങ്കുചേരാന്‍ രോഹിത് മുംബൈയിലേക്ക്, നാലാം ടെസ്റ്റിനില്ല

ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മ നാലാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്കെതിരെ കളിക്കില്ല. രണ്ടാം ടെസ്റ്റില്‍ പരിക്കാണ് രോഹിത് ശര്‍മ്മയെ ടീമില്‍ നിന്ന് പുറത്താക്കിയതെങ്കില്‍ ഇത്തവണ കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം നാലാം ടെസ്റ്റില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. ബോക്‌സിംങ് ഡേ ടെസ്റ്റിലെ ചരിത്ര ജയത്തിന് പിന്നാലെയാണ് കുഞ്ഞ് പിറന്നതിനെ തുടര്‍ന്ന് അദ്ദേഹം മുംബൈയിലേക്ക് പറന്നത്.

സന്തോഷത്തില്‍ പങ്കുചേരാന്‍ രോഹിത് മുംബൈയിലേക്ക്, നാലാം ടെസ്റ്റിനില്ല

കഴിഞ്ഞ ദിവസമാണ് രോഹിത്തിന്റെ ജീവിത പങ്കാളി റിതിക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ ജനനവേളയില്‍ ഒപ്പമുണ്ടായിരുന്നില്ലെങ്കിലും എത്രയും വേഗത്തില്‍ കുടുംബത്തിനൊപ്പം ചേരാന്‍ രോഹിത്ത് ആസ്‌ട്രേലിയയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. നാലാമത്തേയും അവസാനത്തേയും ടെസ്റ്റ് സിഡ്‌നിയില്‍ ജനുവരി മൂന്നിനാണ് തുടങ്ങുക. നിലവില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിട്ടു നില്‍കുകയാണ്. അവസാന ടെസ്റ്റ് സമനിലയിലായാല്‍ പോലും ആസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്ര പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യക്കാകും.

സന്തോഷത്തില്‍ പങ്കുചേരാന്‍ രോഹിത് മുംബൈയിലേക്ക്, നാലാം ടെസ്റ്റിനില്ല

നേരത്തെ പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പരിക്കുമൂലം രോഹിത്ത് ശര്‍മ്മക്ക് കളിക്കാനായിരുന്നില്ല. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംങ്‌സില്‍ 63 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രോഹിത്ത് രണ്ടാം ഇന്നിംങ്‌സില്‍ അഞ്ച് റണ്ണിന് പുറത്തായിരുന്നു. ടെസ്റ്റ് ടീമിലേക്കുള്ള രോഹിത്ത് ശര്‍മ്മയുടെ തിരിച്ചുവരവ് കൂടിയാണ് ആസ്‌ട്രേലിയയില്‍ കണ്ടത്.

നേരത്തെ മോശം ഫോമിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് പിന്നാലെ രോഹിത്ത് ശര്‍മ്മ ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായിരുന്നു. നാല് ഇന്നിംങ്‌സുകളില്‍ നിന്നും 78 റണ്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയില്‍ രോഹിത്തിന് നേടാനായത്. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിലും ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലും രോഹിത്തിനെ പരിഗണിച്ചിരുന്നില്ല. എന്നാല്‍ പരിമിത ഓവര്‍ മത്സരങ്ങളില്‍ മികച്ച ഫോം തുടര്‍ന്നതോടെയാണ് രോഹിത്തിനെ ആസ്‌ട്രേലിയയില്‍ വീണ്ടും ടെസ്റ്റ് ടീമിലെടുത്തത്.