LiveTV

Live

Cricket

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലും വമ്പന്‍ ജയവുമായി മുര്‍താസ 

ഷെയ്ഖ് ഹസീന നേതൃത്വം നല്‍കുന്ന അവാമി ലീഗ് സ്ഥാനാര്‍ത്ഥിയായി നരയില്‍-2 എന്ന മണ്ഡലത്തില്‍ നിന്നാണ് മുര്‍താസ ജനവിധി തേടിയിരുന്നത്. 

ബംഗ്ലാദേശ്  തെരഞ്ഞെടുപ്പിലും വമ്പന്‍ ജയവുമായി മുര്‍താസ 

ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പില്‍ വമ്പന്‍ ജയവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം മഷ്‌റഫെ മുര്‍താസ. ഷെയ്ഖ് ഹസീന നേതൃത്വം നല്‍കുന്ന അവാമി ലീഗ് സ്ഥാനാര്‍ത്ഥിയായി നരയില്‍-2 എന്ന മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയിരുന്നത്. പോള്‍ ചെയ്തതില്‍ 96ശതമാനം വോട്ടും മുര്‍താസ നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി ഫരീദുസമാന്‍ ഫര്‍ഹാദ് ചിത്രത്തിലെ ഇല്ലാതായി. 274,418 വോട്ടാണ് മുര്‍താസക്ക് ലഭിച്ചത്. ഫര്‍ഹാദിനാവട്ടെ 8,006 വോട്ടുകളും. ക്രിക്കറ്റില്‍ സജീവമായിരിക്കെ തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ബംഗ്ലാദേശി ക്രിക്കറ്ററാണ് മുര്‍താസ.

ബംഗ്ലാദേശ്  തെരഞ്ഞെടുപ്പിലും വമ്പന്‍ ജയവുമായി മുര്‍താസ 

ഇക്കഴിഞ്ഞ നവംബറിലാണ് അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. ടി20യില്‍ നിന്ന് നേരത്തെ വിരമിച്ച താരം ഏകദിനക്രിക്കറ്റില്‍ സജീവമാണ്. 2009ന് ശേഷം ടെസ്റ്റിലും കളിച്ചിട്ടില്ല. അതേസമയം 2019ലെ ലോകകപ്പിന് ശേഷം താരം ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തും സജീവമായിരുന്നു മുര്‍താസ. തന്റെ മണ്ഡലത്തിലെ ഏറക്കുറെ എല്ലാ സ്ഥലവും സന്ദര്‍ശിച്ചതായി തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജയിച്ചെങ്കിലും ജനുവരിയില്‍ ആരംഭിക്കുന്ന ബംഗ്ലാദേശ് ടി20 പ്രീമിയര്‍ ലീഗിനാണ് താരം ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത്. ലീഗിലെ നിലവിലെ ജേതാക്കളായ റാങ്ക്പൂര്‍ റൈഡേഴ്‌സിന്റെ നായകന്‍ കൂടിയാണ് അദ്ദേഹം.

ശേഷം ന്യൂസിലാന്‍ഡിനെതിരായ പരമ്പരക്കായി തിരിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ന്യൂസിലാന്‍ഡിനെതിരെ കളിക്കാനുള്ളത്. അതേസമയം ബംഗ്ലദേശ് പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന വീണ്ടുമെത്തുമെന്ന് ഉറപ്പായി. ഇതോടെ നാല് തവണ അധികാരത്തിൽ എന്ന റെക്കോർഡ് നേട്ടത്തിനു ഹസീന ഉടമയായി.