LiveTV

Live

Cricket

ഞങ്ങള്‍ ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നില്ല, മത്സര ശേഷം കോഹ്‌ലി പറഞ്ഞത്.. 

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുന്ന ആദ്യ ഇന്ത്യന്‍ നായകനായി വിരാട് കോഹ് ലി. സിഡ്‌നിയില്‍ ആരംഭിക്കുന്ന നാലാം ടെസ്റ്റ് തോറ്റാലും ഇന്ത്യക്ക് പരമ്പര നഷ്ടമാവില്ല. 

ഞങ്ങള്‍ ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നില്ല, മത്സര ശേഷം കോഹ്‌ലി പറഞ്ഞത്.. 

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുന്ന ആദ്യ ഇന്ത്യന്‍ നായകനായി വിരാട് കോഹ് ലി. സിഡ്‌നിയില്‍ ആരംഭിക്കുന്ന നാലാം ടെസ്റ്റ് തോറ്റാലും ഇന്ത്യക്ക് പരമ്പര നഷ്ടമാവില്ല. കാരണം കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന മത്സരത്തില്‍ കോഹ്‌ലിയും സംഘവും കംഗാരുപ്പടയെ തോല്‍പിച്ചത് 4-1ന് ആയിരുന്നു. അതിനാല്‍ തന്നെ സിഡ്‌നിയിലെ ഫലം എന്ത് തന്നെയായാലും കോഹ്‌ലിയെ സംബന്ധിച്ച് പ്രശ്‌നമില്ല. എന്നാല്‍ ജയമായാല്‍ അത് ചരിത്ര നേട്ടവുമാവും. 137 റണ്‍സിനാണ് മെല്‍ബണില്‍ ഇന്ത്യ ജയിക്കുന്നത്. ചരിത്രപ്രസിദ്ധമായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുന്നത് തന്നെ 37 വര്‍ഷങ്ങള്‍ക്ക് ശേഷം. കൃത്യമായി പറഞ്ഞാല്‍ 1981ന് ശേഷം.

മത്സര ശേഷം കോഹ്‌ലി പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായിരുന്നു. മെല്‍ബണിലെ ജയത്തോടെ ഞങ്ങള്‍ അവസാനിപ്പിക്കുന്നില്ല, സിഡ്‌നിയില്‍ പോസിറ്റീവ് ക്രിക്കറ്റ് കളിക്കാന്‍ പ്രേരണ നല്‍കുന്ന വിജയമാണിതെന്നും കോഹ്‌ലി വ്യക്തമാക്കി. കളിയിലെ മൂന്ന് ഡിപാര്‍ട്‌മെന്റിലും(ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ്) ഞങ്ങള്‍ നന്നായി ചെയ്തു, അതാണ് ഈ പരമ്പര നിലനിറുത്താന്‍ കാരണം, അത് തുടരണം, ഇങ്ങനെയായിരുന്നു ദക്ഷിണാഫ്രിക്കയിലും കളിച്ചത്, അതിനാല്‍ തന്നെ സിഡ്‌നിയിലെ അവസാന മത്സരത്തിന് തയ്യാറാണെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. മെല്‍ബണിലെ വിജയത്തിന് പിന്നില്‍ ബൗളര്‍മാര്‍ക്കാണ് ക്രെഡിറ്റെങ്കിലും ആദ്യ ഇന്നിങ്‌സിലെ ഇന്ത്യന്‍ ബാറ്റിങും നിര്‍ണായകമായിരുന്നു.

ഞങ്ങള്‍ ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നില്ല, മത്സര ശേഷം കോഹ്‌ലി പറഞ്ഞത്.. 

പുജാരയുടെ സെഞ്ച്വറിക്ക് പുറമെ കോഹ്‌ലിയുടെ ഇന്നിങ്‌സും എടുത്തുപറയേണ്ടത്. 82 റണ്‍സ് കണ്ടെത്തിയ കോഹ്‌ലി, പുജാരയുമൊത്ത് 170 റണ്‍സിന്റെ നിര്‍ണായകമായൊരു കൂട്ടുകെട്ടും ഉണ്ടാക്കി. അതേസമയം രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് കളിയിലെ താരം. ആസ്‌ട്രേലിയന്‍ നിരയിലെ ടോപ് സ്‌കോറര്‍ പാറ്റ് കമ്മിന്‍സിനെ(63) സ്ലിപ്പില്‍ പുജാരയുടെ കൈകളിലെത്തിച്ച് ബുംറയാണ് ഇന്ത്യക്ക് അഞ്ചാം ദിനത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തൊട്ടടുത്ത ഓവറില്‍ ലയോണിനെ പുറത്താക്കി ഇഷാന്ത് ശര്‍മ്മ ഇന്ത്യക്ക് നിര്‍ണായക വിജയവും സമ്മാനിച്ചു. ജനുവരി മൂന്നിന് ഇന്ത്യന്‍ സമയം രാവിലെ അഞ്ചിനാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്.

Also read: മഴക്കും തടുക്കാനായില്ല; മെല്‍ബണില്‍ വമ്പന്‍ ജയവുമായി ഇന്ത്യ