LiveTV

Live

Cricket

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും റണ്‍നേട്ടത്തില്‍ കോഹ്‌ലിയെ വെല്ലാനാളില്ല

2016 ല്‍ 2595 റണ്‍സ് നേടിയ കോഹ്‌ലി 2017ല്‍ 2818 റണ്‍സാണ് അടിച്ചകൂട്ടിയത്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും റണ്‍നേട്ടത്തില്‍ കോഹ്‌ലിയെ വെല്ലാനാളില്ല

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ താന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മുപ്പതുകാരനായ കോഹ്‌ലി ഈ വര്‍ഷം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 2653 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഈവര്‍ഷം 69.81 റണ്‍സ് ശരാശരിയില്‍ സ്‌കോര്‍ ചെയ്ത കോഹ്‌ലി പുറത്താകാതെ നേടിയ 160 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും റണ്‍നേട്ടത്തില്‍ കോഹ്‌ലിയെ വെല്ലാനാളില്ല

ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചൂകൂട്ടിയ ബാറ്റ്‌സ്മാനെന്ന പദവി കോഹ്‌ലിയെ തേടിയെത്തുന്നത്. 2016 ല്‍ 2595 റണ്‍സ് നേടിയ കോഹ്‌ലി 2017ല്‍ 2818 റണ്‍സാണ് അടിച്ചകൂട്ടിയത്. ഇക്കൊല്ലം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ പര്യടനങ്ങളിലും മികച്ച പ്രകടനമാണ് കോഹ്‌ലി പുറത്തെടുത്തത്. വര്‍ഷങ്ങളായി നാട്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ മികച്ച സ്‌കോറുകള്‍ നേടുന്നത് പതിവാക്കിയിരിക്കുകയാണ് കോഹ്‌ലി.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും റണ്‍നേട്ടത്തില്‍ കോഹ്‌ലിയെ വെല്ലാനാളില്ല

ബോക്‌സിംങ് ഡേ ടെസ്റ്റ് ജയത്തിനു പിന്നാലെ സൗരവ് ഗാംഗുലിയുടെ പേരിലുള്ള ഒരു റെക്കോഡിലും കോഹ്‌ലി സ്വന്തം പേരെഴുതിചേര്‍ത്തു.. വിദേശത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയം നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്റെ റെക്കോഡാണ് ഗാംഗുലിക്കൊപ്പം കോഹ്‌ലി പങ്കുവെക്കുന്നത്. 24 വിദേശ ടെസ്റ്റുകളില്‍ നിന്നും 11 ജയം കോഹ്‌ലി നേടി. 28 ടെസ്റ്റുകളില്‍ നിന്നായിരുന്നു ഇത്ര തന്നെ ജയം ദാദയും സംഘവും നേടിയത്.

കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യ 18 ടെസ്റ്റുകള്‍ ജയിക്കുകയും മൂന്നെണ്ണം സമനിലയിലാക്കുകയും ചെയ്തു. ടോസ് ജയിച്ച ശേഷം ഒരു ടെസ്റ്റില്‍ പോലും കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യ തോറ്റിട്ടില്ലെന്നതും ശ്രദ്ധേയമാണ്.