LiveTV

Live

Cricket

കോഹ്‌ലിയോ പുജാരയോ ഇല്ലെങ്കില്‍ ഇന്ത്യയും ബുദ്ധിമുട്ടിയേനെ; ടിം പെയ്ന്‍ 

മെല്‍ബണിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ ആസ്‌ട്രേലിയയുടെ പരാജയകാരണം വ്യക്തമാക്കി നായകന്‍ ടിം പെയ്ന്‍. 

കോഹ്‌ലിയോ പുജാരയോ ഇല്ലെങ്കില്‍ ഇന്ത്യയും ബുദ്ധിമുട്ടിയേനെ; ടിം പെയ്ന്‍ 

മെല്‍ബണിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ ആസ്‌ട്രേലിയയുടെ പരാജയകാരണം വ്യക്തമാക്കി നായകന്‍ ടിം പെയ്ന്‍. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവരുടെ അഭാവം ടീമിനെ ബാധിച്ചുവെന്നാണ് പെയ്ന്‍ വ്യക്തമാക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നാണ് മൂവരെയും ക്രിക്കറ്റ് ആസ്‌ട്രേലിയ കളിക്കുന്നതില്‍ നിന്ന് വിലക്കിയത്. ഇന്ത്യയുടെ ബൗളിങ് മികച്ചതായിരുന്നു, ഇങ്ങനെയുള്ള ബൗളര്‍മാരെ നേരിട്ട് പരിചയമുള്ളവര്‍ ടീമിലില്ല, ഒരു കാര്യം വ്യക്തമാണ്, ടീമില്‍ നിന്ന് രണ്ടോ മൂന്നോ പരിചയസമ്പന്നരായ കളിക്കാര്‍ വിട്ടുനിന്നാല്‍ ബുദ്ധിമുട്ടുമെന്നും അതാണിപ്പോള്‍ കാണുന്നതെന്നും പെയ്ന്‍ പറഞ്ഞു.

കോഹ്‌ലിയോ പുജാരയോ ഇല്ലെങ്കില്‍ ഇന്ത്യയും ബുദ്ധിമുട്ടിയേനെ; ടിം പെയ്ന്‍ 

കോഹ്‌ലിയോ പുജാരയോ ഇല്ലെങ്കില്‍ ഇന്ത്യന്‍ ടീമും ബുദ്ധിമുട്ടിയേനെയെന്നും പെയ്ന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ബൗളര്‍മാരെ പുകഴ്ത്താനും പെയ്ന്‍ മറന്നില്ല. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലാണ്. ഒരു മത്സരം ആസ്‌ട്രേലിയ ജയിച്ചു. ജനുവരി മൂന്നിന് സിഡ്‌നിയിലാണ് നാലാം മത്സരം. ആസ്‌ട്രേലിയ ജയിച്ച പെര്‍ത്തിലേത് ഇന്ത്യയുടെ വീഴ്ച കൂടിയായിരുന്നു. വേഗപിച്ചില്‍ ഇന്ത്യ, സ്പിന്നര്‍മാര്‍ക്ക് അവസരം കൊടുക്കാതിരുന്നപ്പോള്‍ ആസ്‌ട്രേലിയയുടെ സ്പിന്നര്‍ നഥാന്‍ ലയോണാണ് നേട്ടമുണ്ടാക്കിയത്. അതേസമയം ഈ പരമ്പര 3-1ന് ഇന്ത്യ നേടുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു.

Also read: ഞങ്ങള്‍ ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നില്ല, മത്സര ശേഷം കോഹ്‌ലി പറഞ്ഞത്.. 

ഇപ്പോഴത്തെ ആസ്‌ട്രേലിയയുടെ മോശം ടീമിനെ ചൂണ്ടിക്കാണിച്ചായിരുന്നു ഇത്തരത്തിലുള്ള വിലയിരുത്തലുണ്ടായത്. എന്നാലും ആസ്‌ട്രേലിയയോ അവരുടെ താരങ്ങളോ പരസ്യമായി തങ്ങളുടെ ടീമിലെ ഇല്ലായ്മയെ കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ല. അതേസമയം ആത്മവിശ്വാസത്തോടെ യായിരുന്നു ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ പ്രതികരണം. മെല്‍ബണിലെ ജയത്തോടെ ഞങ്ങള്‍ അവസാനിപ്പിക്കുന്നില്ല, സിഡ്‌നിയില്‍ പോസിറ്റീവ് ക്രിക്കറ്റ് കളിക്കാന്‍ പ്രേരണ നല്‍കുന്ന വിജയമാണിത്, കളിയിലെ മൂന്ന് ഡിപാര്‍ട്‌മെന്റിലും(ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ്) ഞങ്ങള്‍ നന്നായി ചെയ്തു, അതാണ് ഈ പരമ്പര നിലനിറുത്താന്‍ കാരണമെന്നുമായിരുന്നു കോഹ്‌ലിയുടെ വാക്കുകള്‍.

Also read: മിസ്റ്റര്‍ ഒക്കീഫ്,ബുംറയുടെ വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലെ...