LiveTV

Live

Cricket

പിതാവിന്റെ വിയോഗത്തില്‍ റാഷിദ് ഖാന്റെ വികാരനിര്‍ഭര സന്ദേശം

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യനെയാണ് എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. കരുത്തനായിരിക്കണമെന്ന് എന്നോട് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.

പിതാവിന്റെ വിയോഗത്തില്‍ റാഷിദ് ഖാന്റെ വികാരനിര്‍ഭര സന്ദേശം

ആസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗിലാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരമായ റാഷിദ് ഖാന്‍ കളിക്കുന്നത്. ബി.ബി.എല്ലില്‍ അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ താരമായ റാഷിദ് ഖാന്‍ മികച്ച പ്രകടനം തുടരുന്നതിനിടെയാണ് നാട്ടില്‍ നിന്നും ഒരു ദുഃഖവാര്‍ത്തയെത്തിയത്. സ്വന്തം പിതാവിന്റെ വിയോഗവാര്‍ത്തയറിഞ്ഞ റാഷിദ് ഖാന്‍ വൈകാതെ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

പിതാവിന്റെ വിയോഗത്തില്‍ റാഷിദ് ഖാന്റെ വികാരനിര്‍ഭര സന്ദേശം

പിതാവിന്റെ വിയോഗത്തെ തുടര്‍ന്നുള്ള വേദന അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു. 'ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യനെയാണ് എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. കെടാവിളക്കാണ് എനിക്കദ്ദേഹം. കരുത്തനായിരിക്കണമെന്ന് എന്നോട് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ഈ വിയോഗം താങ്ങാന്‍ കരുത്തനാകാതെ എനിക്ക് സാധിക്കില്ലെന്ന് ഏറ്റവും നന്നായറിയുക അങ്ങേക്കു തന്നെയായിരിക്കും. പ്രാര്‍ഥനകളില്‍ അദ്ദേഹം എപ്പോഴുമുണ്ടാകും. ദയവായി ഒരിക്കല്‍ കൂടി എന്നോട് സംസാരിക്കൂ...' എന്നാണ് വികാര നിര്‍ഭരമായ ട്വീറ്റില്‍ റാഷിദ് ഖാന്‍ പറയുന്നത്.

20കാരനായ റാഷിദ് ഖാന്‍ ബി.ബി.എല്ലിന്റെ ഈ സീസണില്‍ മൂന്ന് മത്സരങ്ങളിലാണ് അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് വേണ്ടി കളിച്ചത്. ഈ മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. കഴിഞ്ഞ സീസണ്‍ മുതലാണ് റാഷിദ് ഖാന്‍ ബി.ബി.എല്ലില്‍ കളിക്കാനെത്തുന്നത്. അരങ്ങേറ്റ വര്‍ഷത്തില്‍ തന്നെ 18 വിക്കറ്റ് വീഴ്ത്തി ടൂര്‍ണ്ണമെന്റിലെ ഒന്നാം നമ്പര്‍ വിക്കറ്റ് വേട്ടക്കാരനായി മാറാനും റാഷിദ് ഖാന് കഴിഞ്ഞിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്റെ റെക്കോഡ് റാഷിദ് ഖാന്റെ പേരിലാണ്. 19 വയസും 165 ദിവസവുമുള്ളപ്പോഴാണ് ലോകകപ്പ് യോഗ്യതയില്‍ അഫ്ഗാനിസ്ഥാനെ റാഷിദ് ഖാന്‍ നയിച്ചത്. 52 ഏകദിനത്തില്‍ കളിച്ച റാഷിദ് ഖാന്‍ 676 റണ്‍സും 118 വിക്കറ്റും നേടിയിട്ടുണ്ട്. 35 ടി ട്വന്റി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 64 വിക്കറ്റും 141 ടിട്വന്റി മത്സരങ്ങളില്‍ നിന്നും 212 വിക്കറ്റും ഈ 20കാരന്‍ നേടിക്കഴിഞ്ഞു.