LiveTV

Live

Cricket

മിസ്റ്റര്‍ ഒക്കീഫ്,ബുംറയുടെ വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലെ...

മെല്‍ബണ്‍ ടെസ്റ്റിലെ 137 റണ്‍സിന്റെ വിജയത്തില്‍ നായകന്‍ വിരാട് കോഹ്‌ലിയും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ജസ്പ്രീത് ബുംറയും ക്രെഡിറ്റ് നല്‍കിയത് ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്ക്.

മിസ്റ്റര്‍ ഒക്കീഫ്,ബുംറയുടെ വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലെ...

മെല്‍ബണ്‍ ടെസ്റ്റിലെ 137 റണ്‍സിന്റെ വിജയത്തില്‍ നായകന്‍ വിരാട് കോഹ്‌ലിയും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ജസ്പ്രീത് ബുംറയും ക്രെഡിറ്റ് നല്‍കിയത് ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്ക്. ഇതിനൊരു കാരണവുമുണ്ട്. ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് കമന്റേറ്റര്‍ കെരി ഒക്കീഫിനെ ലക്ഷ്യമിട്ടാണ് ഇരുവരുടെയും ക്രെഡിറ്റ് പ്രസ്താവന. മെല്‍ബണില്‍ ഇന്ത്യക്കായി അരങ്ങേറിയ മായങ്ക് അഗര്‍വാള്‍ അര്‍ധസെഞ്ച്വറി പിന്നിട്ടപ്പോള്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മായങ്ക് ട്രിപ്പിള്‍ സെഞ്ചുറി നേടിയതിനെക്കുറിച്ചും ഒക്കീഫി കമന്ററിയില്‍ സൂചിപ്പിച്ചിരുന്നു.

അന്ന് ഒക്കീഫ് പറഞ്ഞത്, മായങ്ക് ട്രിപ്പിള്‍ സെഞ്ചുറി ക്യാന്റീന്‍ ഇലവനെതിരെ നേടിയതിന് സമാനമാണ് എന്നാണ്. അവിടെ ബൗളര്‍മാര്‍ ഷെഫുമാരും വെയ്റ്റര്‍മാരുമാണ്. ഇന്ത്യയുടെ രഞ്ജി ട്രോഫിയെ പരിഹസിക്കാനാണ് ഒക്കീഫ് ഇത്തരത്തിലൊരു വിമര്‍ശനം ഉന്നയിച്ചത്. ഇതിനുള്ള മറുപടിയാണ് സമ്മാനദാനചടങ്ങില്‍ കോഹ്‌ലിയും ജസ്പ്രീത് ബുംറയും ചേര്‍ന്ന് നല്‍കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ക്രെഡിറ്റ് നല്‍കിയ ബുംറ, സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. മികവ് നിലനിര്‍ത്താനായി നന്നായി പരിശ്രമിക്കുന്നു, രഞ്ജി ട്രോഫിയില്‍ ധാരാളം പന്തെറിയുന്നു, അതിനാല്‍ തന്നെ ശരീരവും പാകപ്പെടുന്നു, അടുത്ത മത്സരമാണ് ലക്ഷ്യം ബുംറ പറഞ്ഞു.

മിസ്റ്റര്‍ ഒക്കീഫ്,ബുംറയുടെ വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലെ...

കോഹ്‌ലിയും ബൗളര്‍മാരുടെ പ്രകടനത്തിന് ക്രെഡിറ്റ് നല്‍കിയത് ഫ്സ്റ്റ് ക്ലാസ് ക്രിക്കറ്റിനാണ്, ഞങ്ങളുടെ ഫ്സ്റ്റ് ക്ലാസ് മത്സരങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്, അതിനാലാണ് ഞങ്ങള്‍ ജയിച്ചത്, ഇന്ത്യയിലെ ആഭ്യന്തര മത്സരങ്ങളാണ് ഫാസ്റ്റ് ബൗളര്‍മാരെ പരുവപ്പെടുത്തിയെതെന്നും കോഹ്‌ലി പറഞ്ഞു. അതേസമയം മാര്‍ക് വോയും ഒക്കീഫിയുടെ പ്രസ്താവനയെ പിന്തുണക്കുന്ന നിലപാടായിരുന്നു. ഓസീസ് കമന്റേറ്റര്‍മാരുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തുകയായിരുന്നു. പിന്നാലെ ഇവര്‍ രംഗം ശാന്തമാക്കിയെങ്കിലും ഇന്ത്യന്‍ നായകന്‍ തന്നെ വിജയത്തോടെ മറുപടി നല്‍കുകയായിരുന്നു.

Also read: ഞങ്ങള്‍ ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നില്ല, മത്സര ശേഷം കോഹ്‌ലി പറഞ്ഞത്..