LiveTV

Live

Cricket

ആരാധകര്‍ക്കൊപ്പം ബാംഗ്ര ചുവടുകളുമായി കോഹ്‌ലി

ഇന്ത്യന്‍ ടീമിനെ ഹോട്ടലിന് മുന്നില്‍ സ്വീകരിക്കാനെത്തിയ ‘ഭാരത് ആര്‍മി’ക്കൊപ്പമാണ് കോഹ്ലിയും താരങ്ങളും സന്തോഷം പങ്കുവെച്ചത്.

ആരാധകര്‍ക്കൊപ്പം ബാംഗ്ര ചുവടുകളുമായി കോഹ്‌ലി

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും സ്വന്തം ആവേശം പകര്‍ന്നുകൊടുക്കുന്നതില്‍ മിടുക്കുള്ള താരമാണ് വിരാട് കോഹ്‌ലി. ആസ്‌ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയതിന്റെ ആവേശത്തിലാണ് കോഹ്‌ലിയും ഇന്ത്യന്‍ താരങ്ങളും ഒപ്പം ആരാധകരും. ഇന്ത്യന്‍ ടീമിനെ ഹോട്ടലിന് മുന്നില്‍ സ്വീകരിക്കാനെത്തിയ 'ഭാരത് ആര്‍മി'ക്കൊപ്പമാണ് കോഹ്ലിയും താരങ്ങളും സന്തോഷം പങ്കുവെച്ചത്.

ടീം ബസില്‍ നിന്നും പുറത്തിറങ്ങുന്നതിന് മുമ്പേ ഹോട്ടലിന് മുന്നില്‍ 'ഭാരത് ആര്‍മി' ആരാധകകൂട്ടം തയ്യാറായിരുന്നു. ബസില്‍ നിന്നും ആദ്യം പുറത്തിറങ്ങിയ പരിശീലകന്‍ രവിശാസ്ത്രി കാര്യമായ ഭാവഭേദമില്ലാതെ ആരാധകരെ കടന്നുപോയി. പിന്നാലെ കോഹ്#ലിയും മറ്റു കളിക്കാരും എത്തിയതോടെ ആരാധകരുടെ ഇന്ത്യ... ഇന്ത്യ... വിളിയുടെ ശബ്ദമേറി. ബസില്‍ നിന്നും തന്റെ ബാഗ് എടുത്ത് പോകും വഴിയാണ് ആരാധകര്‍ക്കൊപ്പം ചിരിച്ചുകൊണ്ട് കോഹ്#ലി രണ്ട് ചുവടുവെച്ചത്. ഇത് സ്വാഭാവികമായും ആരാധകരുടെ ആവേശം ഇരട്ടിയാക്കുകയും ചെയ്തു. അതിന്റെ വീഡിയോ ഭാരത് ആര്‍മി തന്നെ പങ്കുവെച്ചിട്ടുണ്ട്.

ആസ്‌ട്രേലിയയെ 137 റണ്‍സിന് തോല്‍പ്പിച്ചാണ് നാല് മത്സര ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തിയിരിക്കുന്നത്. ആദ്യമായാണ് ആസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ മുന്നിലെത്തുന്നത്. ബോക്‌സിംങ് ഡേ ടെസ്റ്റിലും ഇന്ത്യയുടെ ആദ്യ ജയമാണ് എം.സി.ജിയില്‍ ഇന്ത്യ കുറിച്ചത്. മത്സരശേഷം കുട്ടി ആരാധകന് സ്വന്തം ബാറ്റിംങ് പാഡുകള്‍ കോഹ്‌ലി നല്‍കിയതും വാര്‍ത്തയായിരുന്നു.

ആരാധകര്‍ക്കൊപ്പം ബാംഗ്ര ചുവടുകളുമായി കോഹ്‌ലി