LiveTV

Live

Cricket

മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ഓസീസ്

മൂന്നാം ദിനം കളി പുനരാരംഭിച്ച ആസ്ട്രേലിയ 151 റണ്‍സിന് പുറത്താവുകയായിരുന്നു.

മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ഓസീസ്

മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് തകര്‍ച്ച. വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സ് എന്ന നിലയില്‍ കളി പുനരാരംഭിച്ച ആസ്ട്രേലിയക്ക് 151 റണ്‍സെടുക്കുന്നതിനിടെ പുറത്താവുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് 292 റണ്‍സിന്‍റെ രണ്ടാമിന്നിങ്സ് ലീഡ് ലഭിച്ചു. ആറ് വിക്കറ്റെടുത്ത ജസ്പ്രിത് ബുമ്രയാണ് ഓസീസിന്‍റെ തകര്‍ച്ചക്ക് കാരണം. രണ്ടാമിന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 17 റണ്‍സ് എ്ന്ന നിലയിലാണ്.

ഓസീസിന്‍റെ ബാറ്റിങ് നിര വലിയ തകര്‍ച്ചെയാണ് അഭിമുഖീകരിച്ചത്. മാക്കസ് ഹാരീസ് (22), ആരോണ്‍ ഫിഞ്ച് (8), ഉസ്മാന്‍ ഖ്വാജ (21), ഷോണ്‍ മാര്‍ഷ് (19), ട്രാവിസ് ഹെഡ് (20), മിച്ചല്‍ മാര്‍ഷ് (9) എന്നിങ്ങനെ താളം കണ്ടെത്തും മുന്‍പേ എല്ലാവരും മടങ്ങി. തുടര്‍ന്ന് വന്ന ടിം പെയിനും ഇവരുടെ അതേ ശ്രേണിയില്‍ തന്നെ വീഴുകയായിരുന്നു. പാറ്റ് കുമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നാഥന്‍‍ ലിയോണ്‍, ഹേസല്‍വുഡ് എന്നിവരും അധിക നേരം ക്രീസില്‍ ചെലവഴിക്കാതെ മടങ്ങി. രവീന്ദ്ര ജഡേജ രണ്ടും ഷമിയും ഇഷാന്ത് ശര്‍മ്മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ഒന്നാമിന്നിങ്സില്‍ ഇന്ത്യക്കായി ഹനുമ വിഹാരി (66 പന്തില്‍ എട്ട്), മായങ്ക് അഗര്‍വാള്‍ (161 പന്തില്‍ 76), ചേതേശ്വര്‍ പൂജാര (319 പന്തില്‍ 106), വിരാട് കോഹ്!ലി (204 പന്തില്‍ 82), രഹാനെ (76 പന്തില്‍ 34), റിഷഭ് പന്ത് (76 പന്തില്‍ 39), രവീന്ദ്ര ജഡേജ (മൂന്ന് പന്തില്‍ നാല്) എന്നിവരാണ് മികച്ച സ്കോര്‍ പടുത്തുയര്‍ത്താന്‍ അടിത്തറ പാകിയത്. അര്‍ധ സെഞ്ചുറിയുമായി രോഹിത് ശര്‍മ പുറത്താകാതെനിന്നു. നാലു റണ്‍സെടുത്ത ജഡേജയെ ഹേസല്‍വുഡ് പുറത്താക്കിയതോടെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

നാഥന്‍ ലിയോണിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് രഹാനെയും മടങ്ങി. പിന്നാലെയെത്തിയ യുവതാരം റിഷഭ് പന്തിനൊപ്പം രോഹിത് ശര്‍മ ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തി. റിഷഭ് പന്തിനെ സ്റ്റാര്‍ക്കും ജഡേജയെ ജോഷ് ഹെയ്‌സല്‍വുഡുമാണു വീഴ്ത്തിയത്.

ഈ പരമ്പരയിലെ പുജാരയുടെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. നേരത്തേ അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റിലും പൂജാര സെഞ്ചുറി നേടിയിരുന്നു. അപരാജിതമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 154 റണ്‍സ് നേടിക്കഴിഞ്ഞു. ഇതോടെ സെഞ്ച്വറിയുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ പുറകിലാക്കാനും പുജാരക്ക് കഴിഞ്ഞു. ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ പുജാര ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണും ഒപ്പമെത്തി.

മുരളി വിജയ്-ലോകേഷ് രാഹുല്‍ എന്നിവര്‍ക്ക് പകരക്കാരായി എത്തിയ മായങ്ക് അഗര്‍വാള്‍-ഹനുമ വിഹാരി സഖ്യം ഓപ്പണിങ് വിക്കറ്റില്‍ ഇന്ത്യക്ക് 40 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 66 പന്തില്‍ നിന്ന് എട്ട് റണ്‍സ് നേടിയ വിഹാരിയെ പാറ്റ്കമ്മിന്‍സ് പുറത്താക്കി. പിന്നീടെത്തിയ പുജാരയെ കൂട്ടുപിടിച്ച് അഗര്‍വാള്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. പതിയെ തുടങ്ങിയ ഇന്നിങ്‌സിന് വേഗത വന്നത് ലഞ്ചിന് ശേഷമായിരുന്നു. പിന്നാലെ 76 റണ്‍സെടുത്ത അഗര്‍വാള്‍ പുറത്തായി. 161 പന്തില്‍ നിന്ന് എട്ട് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു അഗര്‍വാളിന്റെ ഇന്നിങ്‌സ്. കമ്മിന്‍സാണ് അഗര്‍വാളിനെയും പുറത്താക്കിയത്. മൂന്നാമത് എത്തിയ വിരാട് കോഹ്‍ലിയും നിലയുറപ്പിച്ചതോടെ ഇന്ത്യ ഒന്നാം ദിനം സ്വന്തമാക്കി. 200 പന്തില്‍ 68 റണ്‍സുമായാണ് പുജാര ക്രീസിലുള്ളത്. ആറ് ഫോറുകള്‍ പുജാരയുടെ ബാറ്റില്‍ നിന്ന് പിറന്നു. കോഹ് ലി 107 പന്തിലാണ് 47 റണ്‍സെടുത്തത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലിടം നേടിയപ്പോള്‍ ഉമേഷ് യാദവ് പുറത്തായി. അശ്വിന് പരിക്ക് പൂര്‍ണമായും മാറാത്തതാണ് ജഡേജക്ക് ടീമിലിടം നേടിക്കൊടുത്തത്.