LiveTV

Live

Cricket

ജഡേജ ശാരീരികക്ഷമത വീണ്ടെടുത്തുവെന്ന് ബി.സി.സി.ഐ

രണ്ടാം ടെസ്റ്റില്‍ ജഡേജ കളിക്കാതിരുന്നതിന് വിരുദ്ധമായ കാരണങ്ങളാണ് കോഹ്‌ലിയും പരിശീലകന്‍ രവിശാസ്ത്രിയും പറഞ്ഞിരുന്നത്.

ജഡേജ ശാരീരികക്ഷമത വീണ്ടെടുത്തുവെന്ന് ബി.സി.സി.ഐ

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ശാരീരികക്ഷമത വീണ്ടെടുത്തുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇതോടെ ആസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ജഡേജ കളിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. രണ്ടാം ടെസ്റ്റില്‍ ജഡേജ കളിക്കാതിരുന്നതിന് വിരുദ്ധമായ കാരണങ്ങളാണ് കോഹ്‌ലിയും പരിശീലകന്‍ രവിശാസ്ത്രിയും പറഞ്ഞിരുന്നത്. ഇതോടെയാണ് ജഡേജയുടെ പരിക്ക് വിവാദമായത്.

തോളിനേറ്റ പരിക്ക് മൂലമാണ് ജഡേജയെ രണ്ടാം ടെസ്റ്റില്‍ പെര്‍ത്തില്‍ കളിപ്പിക്കാതിരുന്നതെന്നായിരുന്നു പരിശീലകന്‍ രവിശാസ്ത്രി പറഞ്ഞത്. എന്നാല്‍ പെര്‍ത്തില്‍ നാല് പേസര്‍മാരുമായി കളിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും സ്പിന്നര്‍മാരെ ടീമിലേക്ക് പരിഗണിച്ചുപോലുമില്ലെന്നായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. ബി.സി.സി.ഐ തന്നെ ഇപ്പോള്‍ പരിക്ക് കാരണമാണ് ജഡേജയെ പെര്‍ത്ത് ടെസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് വ്യക്തമാക്കി വിവാദം അവസാനിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്.

ജഡേജ ശാരീരികക്ഷമത വീണ്ടെടുത്തുവെന്ന് ബി.സി.സി.ഐ

രണ്ടാം ടെസ്റ്റില്‍ 146 റണ്‍സിനാണ് ഇന്ത്യ ആസ്‌ട്രേലിയയോട് തോറ്റത്. ബൗളിംങ് ഗംഭീരമാക്കിയെങ്കിലും ഈ നാല് പേസര്‍മാര്‍ രണ്ട് ഇന്നിംങ്‌സിലുമായി ആകെ നേടിയത് 11 റണ്‍സായിരുന്നു. വാലറ്റത്തെ റണ്‍വരള്‍ച്ചക്ക് ടീം തെരഞ്ഞെടുപ്പിന്റെ പേരില്‍ കോഹ്‌ലി പഴി കേള്‍ക്കുകയും ചെയ്തു. അശ്വിന്‍, ജഡേജ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരില്‍ ആരെങ്കിലും ടീമിലുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ കഴിയുമായിരുന്നുവെന്നായിരുന്നു നിരീക്ഷം.

ജഡേജ ശാരീരികക്ഷമത വീണ്ടെടുത്തുവെന്ന് ബി.സി.സി.ഐ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് ശേഷമാണ് ജഡേജക്ക് തോളില്‍ പരിക്കേറ്റതെന്ന് ബി.സി.സി.ഐ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മുംബൈയില്‍ വെച്ച് കുത്തിവെപ്പ് എടുക്കുകയും ചെയ്തു. പിന്നീട് സൗരാഷ്ട്രക്ക് വേണ്ടി രഞ്ജിയില്‍ അദ്ദേഹം 64 ഓവര്‍ പന്തെറിഞ്ഞിരുന്നു. ആസ്‌ട്രേലിയയിലെത്തിയശേഷമാണ് വീണ്ടും തോളിലെ പരിക്ക് കുഴപ്പമായത്. ഇതോടെ വീണ്ടും കുത്തിവെപ്പെടുക്കുകയായിരുന്നു. ശാരീരികക്ഷമത പൂര്‍ണ്ണമായി വീണ്ടെടുത്ത ശേഷമേ ടീമിലേക്ക് പരിഗണിക്കേണ്ടതുള്ളൂവെന്ന തീരുമാനത്തെ തുടര്‍ന്നാണ് രണ്ടാം ടെസ്റ്റില്‍ ജഡേജയെ പരിഗണിക്കാതിരുന്നതെന്നും ബി.സി.സി.ഐ പറയുന്നു.

ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യയും ആസ്‌ട്രേലിയയും ഓരോ ടെസ്റ്റുകളില്‍ ജയിച്ചിരിക്കുകയാണ്. ഇനി പരമ്പരയില്‍ രണ്ട് ടെസ്റ്റുകളാണുള്ളത്. അവശേഷിക്കുന്ന ടെസ്റ്റുകളിലേക്കുള്ള ടീമിലേക്ക് ഹാര്‍ദിക് പാണ്ഡ്യയേയും മായങ്ക് അഗര്‍വാളിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാം ടെസ്റ്റ് ഡിസംബര്‍ 26നാണ് ആരംഭിക്കുക.