LiveTV

Live

Cricket

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പരമ്പര; സമയക്രമം പ്രഖ്യാപിച്ചു 

അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20യുമടങ്ങുന്ന പരമ്പരയാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. 

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പരമ്പര; സമയക്രമം പ്രഖ്യാപിച്ചു 

ആസ്‌ട്രേലിയന്‍ പരമ്പരക്ക് പിന്നാലെ ഇന്ത്യക്ക് നേരിടാനുള്ളത് ന്യൂസിലാന്‍ഡിനെ. അവരുടെ നാട്ടില്‍ നടക്കുന്ന പരമ്പര, തുടക്കമാവുക ജനുവരി 23ന്. അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20യുമടങ്ങുന്ന പരമ്പരയാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ജനുവരി 23ന് നേപിയറില്‍ ആരംഭിക്കുന്ന ഏകദിനത്തോടെ പരമ്പരക്ക് തുടക്കമാവും.

ജനുവരി 26ലെ രണ്ടാം ഏകദിനവും 28ലെ മൂന്നാം ഏകദിനവും മൗണ്ട്മൗന്‍ഗാനൂയിയിലും നടക്കും. ജനുവരി 31ന് ഹാമില്‍ട്ടനിലാണ് നാലാം ഏകദിനം.

ഫെബ്രുവരി മൂന്നിന് വെല്ലിങ്ടണില്‍ നടക്കുന്ന മത്സരത്തോടെ ഏകദിന പരമ്പര സമാപിക്കും. ഏല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം രാവിലെ 7.30നാണ്. വെല്ലിങ്ടണ്‍, ഓക്‌ലന്‍ഡ്, ഹാമില്‍ട്ടണ്‍ എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങള്‍. ടി20 മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30നാണ് ആരംഭിക്കുക. എന്നാല്‍ രണ്ടാം ടി20 11.30ന് ആരംഭിക്കും.