LiveTV

Live

Cricket

യുവിയെ ലഭിച്ചത് മുംബൈയുടെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം- ആകാശ് അംബാനി

2015ല്‍ 16 കോടി രൂപക്ക് ഡല്‍ഹി വാങ്ങിയിരുന്ന യുവിയുടെ ഐ.പി.എല്‍ ഭാവി അനിശ്ചിതത്വത്തിലായിരിക്കവെയാണ് ഇത്തവണ അത് ഒരു കോടിയായി ചുരുങ്ങിയത്

യുവിയെ ലഭിച്ചത് മുംബൈയുടെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം- ആകാശ് അംബാനി

അടിസ്ഥാന വിലയായ ഒരു കോടി രൂപക്ക് യുവരാജ് സിങിനെ ലഭിച്ചത് മുംബൈ ഇന്ത്യന്‍സിന്‍റെ 11 വര്‍ഷത്തെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് ടീം ഉടമയായ ആകാശ് അംബാനി. അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് മുമ്പ് ടീമിനായി കളിച്ചിരുന്ന ശ്രീലങ്കന്‍ ഫാസ്റ്റ് ബൌളര്‍ ലസിത് മലിംഗയെയും മുംബൈ തിരിച്ചെടുത്തിരുന്നു.

യുവിയെ ലഭിച്ചത് മുംബൈയുടെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം- ആകാശ് അംബാനി

യുവിക്കും മലിങ്കക്കുമായി കൂടുതല്‍ ബജറ്റ് മാറ്റി വച്ചിരുന്നതായും ആകാശ് അറിയിച്ചു. നേടേണ്ട ട്രോഫികളെല്ലാം യുവി സ്വന്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇത്തവണ ശുഭപ്രതീക്ഷയിലാണ്. പരിജയസമ്പത്തും യുവത്വവും ഇഴകലര്‍ന്ന ടീമാണ് ഇത്തവണ മുംബൈക്കായി അണിനിരക്കുന്നതെന്നും ആകാശ് കൂട്ടിച്ചേര്‍ത്തു.

ആദ്യ ഘട്ടത്തില്‍ ആരും വാങ്ങാതെ മാറ്റിനിര്‍ത്തപ്പെട്ടതിന് ശേഷമാണ് മുംബൈ ഇന്ത്യന്‍സ് യുവരാജിനെ വാങ്ങിയത്. യുവരാജ്, മലിങ്ക എന്നിവര്‍ക്കായി പ്രത്യേക കര്‍ത്തവ്യങ്ങള്‍ മാറ്റിവക്കപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മുംബൈ ഇവരെ എങ്ങിനെ ഉപയോഗപ്പെടുത്തും എന്നത് ആകാംഷയുണര്‍ത്തുന്ന ഒന്നാണ്.

2015ല്‍ 16 കോടി രൂപക്ക് ഡല്‍ഹി വാങ്ങിയിരുന്ന യുവിയുടെ ഐ.പി.എല്‍ ഭാവി അനിശ്ചിതത്വത്തിലായിരിക്കവെയാണ് ഇത്തവണ അത് ഒരു കോടിയായി ചുരുങ്ങിയത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് രണ്ട് കോടിക്കാണ് യുവിയെ വാങ്ങിയത്.