LiveTV

Live

Cricket

കോഹ്‍ലിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കെതിരെ ബി.സി.സി.എെ രംഗത്ത്

താന്‍ ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും ടിം പെയിന്‍ വെറും നായകന്‍ മാത്രമാണെന്നും കോഹ്‍ലി ആസ്ട്രേലിയന്‍ ക്യാപ്റ്റനോട് പറഞ്ഞെന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്

കോഹ്‍ലിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കെതിരെ ബി.സി.സി.എെ രംഗത്ത്

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോഹ്‍ലിയും ടിം പെയിനുമായുള്ള വാഗ്വാദം അതിരു കടന്നെന്ന റിപ്പോര്‍ട്ടുകളെ ബി.സി.സി.എെ തള്ളി. താന്‍ ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും ടിം പെയിന്‍ വെറും നായകന്‍ മാത്രമാണെന്നും കോഹ്‍ലി ആസ്ട്രേലിയന്‍ നായകനോട് പറഞ്ഞെന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, അതെല്ലാം വെറും കിംവദന്തികള്‍ മാത്രമാണെന്നും അതില്‍ യാതൊരു സത്യവുമില്ലെന്നും ബി.സി.സി.എെ വ്യക്തമാക്കി.

കോഹ്‍ലിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കെതിരെ ബി.സി.സി.എെ രംഗത്ത്

നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ടാം ടെസ്റ്റ് വിജയിക്കേണ്ടത് ഇരു ടീമുകള്‍ക്കും അത്യാവശ്യമായിരുന്നു. ഈ സാഹചര്യത്തില്‍ കളിക്കളത്തില്‍ വച്ച് ഇരു നായകന്മാരും തമ്മില്‍ ചെറിയ വഴക്കില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളില്‍ വെറും വാക്ക് തര്‍ക്കം മാത്രമാണ് നടന്നതെന്നും ബി.സി.സി.എെ ചൂണ്ടിക്കാട്ടുന്നു. മത്സരത്തില്‍ ഇന്ത്യയെ ആസ്ട്രേലിയ 146 റണ്‍സിന് പരാജയപ്പെടുത്തി.

അതേസമയം ഇരു നായകന്മാരും ഈ പ്രസ്താവനയെ നിരാകരിച്ചിരുന്നു. 2014ല്‍ നടന്നതിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് ഒന്നുമല്ലെന്നും അസഭ്യങ്ങളോ കയ്യാങ്കളിയോ ഇല്ലാത്തതിനാല്‍ ഇത് അതിര് കടന്ന വാഗ്വാദമായിരുന്നില്ലെന്നും കോഹ്‍ലി പറയുന്നു.