LiveTV

Live

Cricket

ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതി; ഈ 16കാരനെ ബാംഗ്ലൂര്‍ വാങ്ങിയത് പൊന്നും വിലയ്ക്ക്

ഇന്ന് തന്റെ ഇഷ്ട താരമായ വിരാട് കോഹ്‍ലിക്കൊപ്പം ഡ്രെസ്സിങ് റൂം പങ്കിടാനുള്ള ഭാഗ്യം ലഭിച്ചിരിക്കുകയാണ് ഈ കൌമാരക്കാരന്

ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതി; ഈ 16കാരനെ ബാംഗ്ലൂര്‍ വാങ്ങിയത് പൊന്നും വിലയ്ക്ക്

തന്‍റെ ആദ്യ സീസണില്‍ വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായപ്പോള്‍ 16 വയസുകാരനായ ഈ ലെഗ് സ്പിന്നര്‍ സ്വപ്നം പോലും കണ്ട് കാണില്ല ഇത് പോലൊരു ഐ.പി.എല്‍. പ്രയാസ് റായ് ബര്‍മാനെ ബാംഗ്ലൂര്‍ ഇത്തവണ സ്വന്തമാക്കിയത് ഒന്നര കോടിക്കാണ്. കൂടാതെ, തന്‍റെ ഇഷ്ട താരമായ വിരാട് കോഹ്‍ലിയുടെ കൂടെ കളിക്കാന്‍ അവസരം ലഭിച്ചതിലും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തുഷ്ടനാണ് പ്രയാസ്.

ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതി; ഈ 16കാരനെ ബാംഗ്ലൂര്‍ വാങ്ങിയത് പൊന്നും വിലയ്ക്ക്

‘’ഏതൊരു ഇന്ത്യന്‍ യുവാവിനെയും പോലെ വിരാട് കോഹ്‍ലി തന്നെയാണ് എന്‍റെയും പ്രചോദനം. അദ്ദേഹത്തെ കാണാനും ഒപ്പമിരുന്ന് ഒരു സെല്‍ഫിയെടുക്കാനും ഒരുപാട് ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇന്ന് എന്‍റെ നായകനൊപ്പം ഡ്രെസ്സിങ് റൂം പങ്കിടാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരിക്കുന്നു..’’ പ്രയാസ് റായ് ബര്‍മാന്‍ പറയുന്നു

ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതി; ഈ 16കാരനെ ബാംഗ്ലൂര്‍ വാങ്ങിയത് പൊന്നും വിലയ്ക്ക്

ടേണിങ്ങിലും സ്പിന്നിങ്ങിലും അത്ര മികച്ചതൊന്നുമല്ലെങ്കിലും വേഗതയിലും കൃത്യതയിലും പ്രയാസിന്‍റെ ബൌളിങ് മികവ് തെളിയിക്കുന്നു. ഈ 6'1 ഉയരമുള്ള ഈ ലെഗ് സ്പിന്നര്‍ ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ ഓര്‍മ്മിപ്പിക്കുന്നതാണ്. തന്‍റെ ആദ്യ കളിയില്‍ തന്നെ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ കൊയ്താണ് പ്രയാസ് വിജയ് ഹസാരെ ട്രോഫി ആരംഭിച്ചത്. സീസണില്‍ 11 വിക്കറ്റുകളും പ്രയാസ് നേടി. പക്ഷെ, രഞ്ജി ട്രോഫി കളിക്കാന്‍ പ്രയാസിന് അവസരം ലഭിച്ചില്ല.

ഏതൊരു ഇന്ത്യന്‍ യുവാവിനെയും പോലെ വിരാട് കോഹ്‍ലി തന്നെയാണ് എന്‍റെയും പ്രചോദനം. അദ്ദേഹത്തെ കാണാനും ഒപ്പമിരുന്ന് ഒരു സെല്‍ഫിയെടുക്കാനും ഒരുപാട് ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇന്ന് എന്‍റെ നായകനൊപ്പം ഡ്രെസ്സിങ് റൂം പങ്കിടാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരിക്കുന്നു
പ്രയാസ് റായ് ബര്‍മാന്‍

രണ്ട് വര്‍ഷം മുന്‍പ് തന്‍റെ ജന്മസ്ഥലമായ ദുര്‍ഗ്ഗാപ്പൂരിലെ ക്രിക്കറ്റ് സെന്‍ററില്‍ ശിബ്‍നാഥ് റായുടെ കീഴില്‍ പരിശീലനത്തിന് ചേരുകയും അമ്പാര്‍ റോയ് സബ് ജൂനിയര്‍ അണ്ടര്‍ 14 ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റില്‍ തിളങ്ങുകയും ചെയ്തതോടെയാണ് പ്രയാസ് ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും പ്രധാന പരിശീലനത്തിന് പ്രയാസ് വിധേയനാകുന്നത് സൌത്ത് ഡല്‍ഹിയിലെ റാംപാല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നായിരുന്നു. ജീവിതം മാറുകയാണെന്നും ഇതൊരു നല്ല തുടക്കമാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രയാസ് പറഞ്ഞു.