LiveTV

Live

Cricket

‘’ചങ്ക് പിളർന്ന് രക്തം നൽകി ദൈവത്തിന് ലോകകിരീടം സമ്മാനിച്ചവനേ... നിന്നെ ഞങ്ങൾ എങ്ങനെ മറന്നുകളയും...’’; മുംബൈ ഇന്ത്യന്‍സിന് ആരാധകരുടെ നന്ദി പ്രവാഹം

ഏത് ടീമും യുവിയെ ആദ്യഘട്ടത്തില്‍ പരിഗണിക്കാതിരുന്നതില്‍ ആരാധകര്‍ നിരാശരായിരുന്നു

‘’ചങ്ക് പിളർന്ന് രക്തം നൽകി ദൈവത്തിന് ലോകകിരീടം സമ്മാനിച്ചവനേ... നിന്നെ ഞങ്ങൾ എങ്ങനെ മറന്നുകളയും...’’; മുംബൈ ഇന്ത്യന്‍സിന് ആരാധകരുടെ നന്ദി പ്രവാഹം

ഐ.പി.എല്‍ താരലേലത്തില്‍ ആദ്യ ഘട്ടങ്ങളില്‍ ആരും വാങ്ങാതെ പോയെങ്കിലും അവസാനം അടിസ്ഥാന വിലയായ ഒരു കോടിക്ക് യുവരാജ് സിങിനെ വാങ്ങിയ മുംബൈ ഇന്ത്യന്‍സിന് നന്ദി അര്‍പ്പിച്ച് ക്രിക്കറ്റ് ആരാധകര്‍. യുവിയെ വാങ്ങിയെന്ന മുംബൈയുടെ പോസ്റ്റിന് താഴെ വികാര ഭരിതമായ കമന്‍റുകളാണ് മലയാളികളടക്കമുള്ള ക്രിക്കറ്റ് ആരാധകര്‍ നടത്തിയത്.

😍 Your reaction in one word __ #CricketMeriJaan #IPLAuction

Posted by Mumbai Indians on Tuesday, December 18, 2018

‘ചങ്ക് പിളർന്ന് രക്തം നൽകി ദൈവത്തിന് ലോകകിരീടം സമ്മാനിച്ചവനേ...’ ‘നിന്നെ ഞങ്ങൾ എങ്ങനെ മറന്നുകളയും...’ എന്നിങ്ങനെ വികാര നിര്‍ഭലമായ രീതിയിലുള്ള കമന്‍റുകളാണ് പോസ്റ്റിന് താഴെ വന്നത്. മുംബൈയുടെ തീരുമാനത്തില്‍ സന്തോഷമറിയിച്ച് പല പ്രമുഖരും സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഇതിഹാസങ്ങളെ എങ്ങനെ ആരാധിക്കണമെന്ന് മുംബൈക്ക് മാത്രമേ അറിയൂ എന്ന് തുടങ്ങുന്ന ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

ഏത് ടീമും യുവിയെ ആദ്യഘട്ടത്തില്‍ പരിഗണിക്കാതിരുന്നതില്‍ ആരാധകര്‍ നിരാശരായിരുന്നു. എന്നാല്‍ അവസാനം മുംബൈ യുവിക്കായി ലേലം വിളിച്ചപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് പുതുജീവനാണ് നല്‍കിയത്.