LiveTV

Live

Cricket

ഒടുവില്‍ യുവി മുംബൈക്ക് സ്വന്തം 

യുവരാജിനെ ആദ്യ ഘട്ടത്തില്‍ ആരും വിളിച്ചില്ല. ഒരു കോടിയാണ് യുവരാജ് സിങിനുണ്ടായിരുന്ന അടിസ്ഥാന വില.

ഒടുവില്‍ യുവി മുംബൈക്ക് സ്വന്തം 

ഇന്ത്യയുടെ വെടിക്കെട്ട് മധ്യനിര ബാറ്റ്‌സ്മാന്‍ യുവരാജ് സിങിനെ ഒടുവില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. രണ്ടാം ഘട്ട ലേലത്തിലാണ് താരത്തെ രോഹിത് ശര്‍മ്മയുടെ മുംബൈ സ്വന്തമാക്കുന്നത്. അടിസ്ഥാന വിലയായ ഒരു കോടിക്ക് തന്നെയാണ് താരത്തെ മുംബൈ റാഞ്ചുന്നത്.

മുംബൈയില്‍ ഇത് ആദ്യമായാണ് യുവരാജ് പാഡണിയുന്നത്. യുവരാജിനെ ആദ്യ ഘട്ടത്തില്‍ ആരും വിളിച്ചില്ല. ഒരു കോടിയാണ് യുവരാജ് സിങിനുണ്ടായിരുന്ന അടിസ്ഥാന വില.മോശം ഫോം തന്നെയാണ് ആദ്യ ഘട്ടത്തില്‍ താരത്തെ ആരും ലേലത്തിനെടുക്കാത്തത്.ഐ.പി.എല്‍ ലേല ചരിത്രത്തില്‍ ആദ്യമായാണ് യുവരാജിനെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങാതെ പോകുന്നത്.

ഇന്ത്യക്ക് വേണ്ടി ടി20യില്‍ ആറു സിക്സര്‍ നേടിയ താരമിപ്പോള്‍ പണ്ടത്തെപ്പോലേയല്ല.അതേസമയം ആദ്യഘട്ട ലേലത്തില്‍ ആരും വാങ്ങാതിരുന്ന ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലിനെ രണ്ടാം ഘട്ടത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈരദരാബാദ് സ്വന്തമാക്കി. അടിസ്ഥാന വിലയായ ഒരു കോടിക്കാണ് ഗപ്റ്റില്‍ ഹൈദരാബാദിലെത്തുന്നത്. ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ദാന്‍, ഇന്ത്യയുടെ മനോജ് തിവാരി എന്നിവരെ രണ്ടാം ഘട്ടത്തിലും ആരും വാങ്ങിയില്ല.

Also read: ആ നിഗൂഢ സ്പിന്നറെ പഞ്ചാബ് പൊക്കിയത് കോടികളെറിഞ്ഞ്