LiveTV

Live

Cricket

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കോച്ചാവാന്‍ രമേശ് പവാര്‍ വീണ്ടും അപേക്ഷ നല്‍കി

ഇന്ത്യന്‍ വനിതാ ടീമിന്‍റെ താല്‍കാലിക കോച്ചായി നിയമിതനായ രമേശ് പവാറിന്റെ കീഴില്‍ മികച്ച പ്രകടനമാണ് ടീം കാഴ്ച്ച വെച്ചത്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കോച്ചാവാന്‍ രമേശ് പവാര്‍ വീണ്ടും അപേക്ഷ നല്‍കി

രണ്ടാഴ്ച്ച നീണ്ടു നിന്ന അനിശ്ചിതത്ത്വത്തിന് ശേഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രമേശ് പവാര്‍ വീണ്ടും അപേക്ഷ നല്‍കി. വനിതാ ലോകകപ്പിന് ശേഷം ടീമില്‍ ഉടലെടുത്ത അസ്വാരസ്യങ്ങളെ തുടര്‍ന്ന് പരിശീലക സ്ഥാനത്തു നിന്നും പവാര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് അദ്ദേഹം വീണ്ടും അപേക്ഷിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം പതിനാലിന് അവസാനിക്കാനിരിക്കേയാണ് രമേശ് പവാര്‍ ബി.സി.സി.ഐയെ വീണ്ടും സമീപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കോച്ചാവാന്‍ രമേശ് പവാര്‍ വീണ്ടും അപേക്ഷ നല്‍കി

മികച്ച ഫോമിലായിരുന്ന ഇന്ത്യന്‍ ടീമില്‍, ഐ.സി.സി വനിതാ ടി20 സെമിഫൈനലില്‍ പുറത്തായതോടെ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ടൂര്‍ണമെന്റെിനു ശേഷം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും, കോച്ചായിരുന്ന രമേശ് പവാറിനുമെതിരെ ആരോപണങ്ങളുമായി സീനിയര്‍ താരം മിഥാലി രാജ് രംഗത്ത് വരികയായിരുന്നു. എന്നാല്‍ മിഥാലി രാജിന്റെ ആരോപണങ്ങളെ തള്ളിയ പവാര്‍, താരം ടീമിനുള്ളില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതായും, പിടിവാശി കാണിക്കുന്നതായും കുറ്റപ്പെടുത്തുകയുണ്ടായി.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കോച്ചാവാന്‍ രമേശ് പവാര്‍ വീണ്ടും അപേക്ഷ നല്‍കി

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വൈസ്‌ക്യാപ്റ്റന്‍ സ്മൃതി മന്ദാന എന്നിവര്‍ക്ക് രമേശ് പവാറിനെ തിരികെ കൊണ്ടു വരാന്‍ താല്‍പര്യമുണ്ട്. പവാറിന്റെ മൂന്ന് മാസക്കാലയളവിനിടെ ടീം വളരെയധികം മെച്ചപ്പെട്ടതായി അറിയിച്ചുകൊണ്ട് ഇരുവരും ബി.സി.സി.ഐക്ക് പ്രത്യേകം മെയില്‍ അയിച്ചിരുന്നു. ക്യാപ്റ്റനടക്കമുള്ള താരങ്ങള്‍ പിന്തുണക്കുന്നതിനാല്‍ കോച്ചാവാന്‍ വീണ്ടും അപേക്ഷ നല്‍കിയിരുക്കുകയാണെന്നും, ഉത്തരവാദിത്തം ഏറ്റടുക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും പവാര്‍ പറഞ്ഞു. വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, കഴിഞ്ഞ അധ്യായങ്ങള്‍ക്ക് അന്ത്യം കുറിക്കുമെന്നും അദ്ധേഹം പറഞ്ഞു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കോച്ചാവാന്‍ രമേശ് പവാര്‍ വീണ്ടും അപേക്ഷ നല്‍കി

ഇന്ത്യന്‍ വനിതാ ടീമിന്‍റെ താല്‍കാലിക കോച്ചായി നിയമിതനായ രമേശ് പവാറിന്റെ കീഴില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച ടീം, ശ്രീലങ്കയുമായും ആസ്‌ത്രേലിയ എയുമായുമായുള്ള പരമ്പര തൂത്തുവാരുകയും, ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം അപരാജിതരായി പൂര്‍ത്തിയാക്കുകയും ചെയതിരുന്നു. അതിനിടെ, പുതിയ കോച്ചിനെ തെരഞ്ഞെടുക്കാന്‍ കപില്‍ ദേവ്, ശാന്ത രങ്കസ്വാമി, അനുഷ്മാന്‍ ഗയ്ക്വാദ് എന്നിവരടങ്ങിയ മൂന്നംഗ അഡ്‌ഹോക് കമ്മിറ്റിയെ ബി.സി.സി.ഐ നിയമിച്ചിട്ടുണ്ട്.