LiveTV

Live

Cricket

പെര്‍ത്തില്‍ ഈ കളി പോര; സ്റ്റാര്‍ക്കിന് തന്ത്രമോതാന്‍ മിച്ചല്‍ ജോണ്‍സന്‍

ഇന്ത്യക്കെതിരായി പെര്‍ത്തില്‍ വച്ച് നടക്കുന്ന രണ്ടാം ടെസ്റ്റ് പേസ് ബൗളര്‍മാരെ തുണക്കുന്നതാണ്

പെര്‍ത്തില്‍ ഈ കളി പോര; സ്റ്റാര്‍ക്കിന് തന്ത്രമോതാന്‍ മിച്ചല്‍ ജോണ്‍സന്‍

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ നിറം മങ്ങിയതു വഴി വിമര്‍ശനം ഏറ്റുവാങ്ങിയ മിച്ചല്‍ സ്റ്റര്‍ക്കിന് പിന്തുണയുമായി ആസ്‌ത്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സന്‍. അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ കാര്യമായി മികവ് കാട്ടാന്‍ സാധിക്കാതിരുന്ന സ്റ്റാര്‍ക്കിനെതിരെ സൂപ്പര്‍ താരങ്ങളായ ഗ്ലെന്‍ മഗ്രാത്ത്, മാര്‍ക്ക് വോ എന്നിവര്‍ രംഗത്ത് വന്നിരുന്നു. ആദ്യ ടെസ്റ്റില്‍ ആകെ അഞ്ചു വിക്കറ്റുകളാണ് സ്റ്റാര്‍ക്കിന് നേടാനായത്.

പെര്‍ത്തില്‍ ഈ കളി പോര; സ്റ്റാര്‍ക്കിന് തന്ത്രമോതാന്‍ മിച്ചല്‍ ജോണ്‍സന്‍

മോശം പ്രകടനത്തോടെ, ബൗളിംഗിലെ സാങ്കേതിക പോരായ്മയും, അസ്ഥിരതയും ചൂണ്ടിക്കാട്ടിയാണ് സ്റ്റാര്‍ക്കിന് വിവിധ കോണില്‍ നിന്നും വിമര്‍ശനങ്ങളേല്‍ക്കേണ്ടി വന്നത്. ഇതിനിടെ, രണ്ടാം ടെസ്റ്റിന് മുന്നോടിയായി സ്റ്റര്‍ക്കിന് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ മുന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സന്‍ മുന്നോട്ടു വരികയായിരുന്നു. ഓരോരുത്തര്‍ക്കും അവരുടെതായ ബൗളിംഗ് രീതിയുണ്ടെന്നും, അതറിഞ്ഞു വേണം പ്രകടനം മെച്ചപ്പെടുത്താനെന്നും ജോണ്‍സന്‍ പറഞ്ഞു. സ്റ്റാര്‍ക്കിന്റെ കഴിവിനെ കുറിച്ച് വ്യക്തമായ ധാരണ തനിക്കുണ്ട്. കൂടെ കളിച്ച പരിചയം, തങ്ങള്‍ക്കിടയില്‍ മുതല്‍ കൂട്ടാണെന്ന് പറഞ്ഞ മിച്ചല്‍ ജോണ്‍സന്‍, ഒരുമിച്ച് തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ താന്‍ തയ്യാറാണെന്നതിനെ സംബന്ധിച്ച് സ്റ്റാര്‍ക്കുമായി സംസാരിച്ചിട്ടുണ്ടെന്നും പറഞ്ഞു.

പെര്‍ത്തില്‍ ഈ കളി പോര; സ്റ്റാര്‍ക്കിന് തന്ത്രമോതാന്‍ മിച്ചല്‍ ജോണ്‍സന്‍

ഇന്ത്യക്കെതിരായി പെര്‍ത്തില്‍ വച്ച് നടക്കുന്ന രണ്ടാം ടെസ്റ്റ് പേസ് ബൗളര്‍മാരെ തുണക്കുന്നതാണ്. സ്റ്റാര്‍ക്കിന് പുറമെ, ഹാസില്‍വുഡ്, കമ്മിന്‍സ് എന്നിവരാണ് ഒസീസ് നിരയിലുള്ള പേസ് താരങ്ങള്‍. ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്മ എന്നവരിലാണ് ടീമിന്റെ പ്രതീക്ഷ. ഡിസംബര്‍ 14നാണ് നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.