LiveTV

Live

Cricket

പെര്‍ത്തില്‍ ഇന്ത്യക്കായി കുഴിച്ച കുഴിയില്‍ ഓസീസ് വീഴുമോ?

ഏത് പന്തിലും ബൗണ്‍സര്‍ ഒളിപ്പിച്ച ഇഷാന്ത് ശര്‍മ്മ, ഉള്ളിലേക്കും പുറത്തേക്കും ഒരുപോലെ സ്വിങ് ചെയ്യുന്ന ഷമി, വേഗതയിലും ആക്ഷനിലും യോര്‍ക്കറിലും ബാറ്റ്‌സ്മാന്മാരെ കുഴപ്പത്തിലാക്കുന്ന ബുംറ...

പെര്‍ത്തില്‍ ഇന്ത്യക്കായി കുഴിച്ച കുഴിയില്‍ ഓസീസ് വീഴുമോ?

ആതിഥേയര്‍ക്കായി പെര്‍ത്തില്‍ പേസ് മൂളുന്ന പിച്ചൊരുക്കി സ്വീകരിക്കുന്ന ഒരുപതിവുണ്ട് ആസ്‌ത്രേലിയക്ക്. ഇന്ത്യയുടെ പര്യടനത്തിലും അവര്‍ അതിനൊരു മുടക്കം വരുത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യക്കുവേണ്ടി കുഴിച്ച കുഴിയില്‍ ആസ്‌ത്രേലിയ തന്നെ വീഴുമോയെന്നതു മാത്രമാണ് ഇപ്പോഴത്തെ ചോദ്യം. കാരണം ഇന്ത്യയുടെ പേസര്‍മാര്‍ പഴയ പേസര്‍മാരല്ലെന്നതുതന്നെ.

ഏത് പന്തിലും ബൗണ്‍സര്‍ ഒളിപ്പിച്ച ഇഷാന്ത് ശര്‍മ്മ, ഉള്ളിലേക്കും പുറത്തേക്കും ഒരുപോലെ സ്വിങ് ചെയ്യുന്ന ഷമി, വേഗതയിലും ആക്ഷനിലും യോര്‍ക്കറിലും ബാറ്റ്‌സ്മാന്മാരെ കുഴപ്പത്തിലാക്കുന്ന ബുംറ... എക്കാലത്തേയും മികച്ച പേസ് പടയെയാണ് ഇന്ത്യ ആസ്‌ത്രേലിയയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭുവനേശ്വര്‍കുമാറും ഉമേഷ് യാദവും ഇരിക്കുന്ന റിസര്‍വ്വ് ബെഞ്ചില്‍ പോലുമുണ്ട് പ്രതിഭയുടെ ധാരാളിത്തം. ഇതുതന്നെയാണ് ആസ്‌ത്രേലിയയെ പേടിപ്പിക്കുന്നതും.

പെര്‍ത്തില്‍ ഇന്ത്യക്കായി കുഴിച്ച കുഴിയില്‍ ഓസീസ് വീഴുമോ?

അഡലെയ്ഡ് ടെസ്റ്റില്‍ ചരിത്ര ജയത്തിന് അടിത്തറയിട്ടത് ചേതേശ്വര്‍ പുജാരയുടെ ബാറ്റിംങായിരുന്നു. ആദ്യ ഇന്നിംങ്‌സിലെ അവിശ്വസനീയമെന്ന് വിശേഷിപ്പിക്കാവുന്ന സെഞ്ചുറിയും(123) രണ്ടാം ഇന്നിംങ്‌സിലെ ടോപ് സ്‌കോര്‍(71) പ്രകടനവുമാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. അടിത്തറപുജാരയുടേതാണെങ്കില്‍ വിജയം ഇന്ത്യക്ക് നേടിക്കൊടുത്തത് ബൗളര്‍മാരായിരുന്നു. ഏത് പന്തിലും വിക്കറ്റ് വീഴ്ത്താന്‍ ശേഷിയുള്ള ബൗളര്‍മാരുടെ പ്രകടനം തന്നെയാണ് ഇന്ത്യയെ വിജയിപ്പിച്ചത്.

ബുംറയും ശര്‍മ്മയും ഷമിയും അടങ്ങുന്ന പേസര്‍മാരുടെ സംഘം ആസ്‌ത്രേലിയന്‍ പേസര്‍മാരേക്കാള്‍ മികച്ച പ്രകടനമാണ് അഡലെയ്ഡില്‍ നടത്തിയതെന്നതും ശ്രദ്ധേയമാണ്. ആദ്യ ടെസ്റ്റില്‍ 23.8 ശരാശരിയില്‍ 14 വിക്കറ്റുകളാണ് ഇന്ത്യന്‍ പേസര്‍മാര്‍ നേടിയത്. സ്റ്റാര്‍ക്കും ഹാസില്‍വുഡും കമ്മിന്‍സും അടങ്ങുന്ന ഓസീസ് പേസ് പട 27.45 ശരാശരിയില്‍ 11 വിക്കറ്റുകളാണ് വീഴ്ത്തിയത്.