LiveTV

Live

Cricket

ഓ രോഹിത്, ആ ഷോട്ട് വേണ്ടായിരുന്നു..  

അഡ്‌ലയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് രോഹിത് ശര്‍മ്മയുടെ ഇന്നിങ്‌സ്. 

ഓ രോഹിത്, ആ ഷോട്ട് വേണ്ടായിരുന്നു..  

അഡ്‌ലയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് രോഹിത് ശര്‍മ്മയുടെ ഇന്നിങ്‌സ്. ഏകദിനത്തിലെ ആവേശത്തില്‍ ബാറ്റേന്തിയ രോഹിത് ശര്‍മ്മ ഒടുവില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താവുകയായിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. 41ന് നാല് എന്ന പരിതാപകരമായ അവസ്ഥയില്‍ നിന്ന് രോഹിതാണ് ടീമിനെ കരകയറ്റിയത്. ചേതേശ്വര്‍ പുജാരയെ ഒരറ്റത്ത് നിര്‍ത്തി, രോഹിത് റണ്‍സ് കണ്ടെത്തി. 61 പന്തില്‍ മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ 37 റണ്‍സാണ് താരം നേടിയത്. എന്നാല്‍ രോഹിതിന്റെ തിടുക്കം ഔട്ടിലെത്തുകയായിരുന്നു.

ലയോണിനെ സിക്‌സറിടിച്ച താരം തൊട്ടടുത്ത പന്തില്‍ പുറത്താവുകയായിരുന്നു. രണ്ടാം പന്തില്‍ ഡ്വീപ് സ്‌ക്വയര്‍ ലെഗിലേക്ക് കളിച്ച രോഹിതിന്റെ ഷോട്ട് തെറ്റി മാര്‍ക്കസ് ഹാരിസിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. അതുവരെ മികച്ച രീതിയില്‍ ബാറ്റേന്തിയ താരം ടെസ്റ്റാണെന്ന് മറന്നെന്നും ലഭിച്ച അവസരം മുതലാക്കുന്നതില്‍ പരാജയപ്പെട്ടെന്നുമായിരുന്നു ട്വിറ്ററിലെ വിമര്‍ശം. ഇന്നലെ പ്രഖ്യാപിച്ച പന്ത്രണ്ടംഗ ടീമില്‍ നിന്ന് ഹനുമ വിഹാരിയെ പുറത്തിരുത്തിയാണ് രോഹിത് ടീമിലെത്തിയത്. താരത്തിന്റെ സെലക്ഷനെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു ആദ്യ ഘട്ടത്തില്‍ ബാറ്റേന്തിയതും.