LiveTV

Live

Cricket

എന്ത് കൊണ്ട് ധോണിയും ധവാനും ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നില്ലെന്ന് സുനില്‍ ഗാവാസ്കര്‍ 

എന്തുകൊണ്ട് ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നില്ലെന്ന് ധോണിയോടും ധവാനോടും ചോദിക്കാനാവില്ല. എന്നാല്‍ ബിസിസിഐയോടും സെലക്ടര്‍മാരോടും നമുക്ക് ചോദിക്കാം,

എന്ത് കൊണ്ട് ധോണിയും ധവാനും ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നില്ലെന്ന് സുനില്‍ ഗാവാസ്കര്‍ 

ഇന്ത്യന്‍ താരങ്ങളായ മഹേന്ദ്ര സിങ് ധോണിയും ശിഖര്‍ ധവാനും രഞ്ജി ട്രോഫി കളിക്കാത്തിനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവാസ്കര്‍ രംഗത്ത്. ഇവര്‍ എന്ത്കൊണ്ട് രഞ്ജി കളിക്കുന്നില്ലെന്ന് ചോദിച്ച ഗാവാസ്കര്‍ ടീം ഇന്ത്യക്കായി കളിക്കുന്നതിന് മുമ്പ് പരമാവധി ആഭ്യന്തര മത്സരങ്ങളെ ഉപയോഗപ്പെടുത്തണമെന്നും വ്യക്തമാക്കുന്നു. ധോണി ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ചിരുന്നു. ആസ്ട്രേലിയക്കെതിരായ ടി20യില്‍ താരത്തെ ഉള്‍പ്പെടുത്തിയതുമില്ല.

അതേസമയം ധവാനെ ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.ടി20 താരം കളിച്ചിരുന്നു. ധോണിയെ സംബന്ധിച്ചിടത്തോളം വലിയ ഇടവേളയാണ് വന്നിരിക്കുന്നത്. ആസ്ട്രേലിയക്കെതിരെയും അത് കഴിഞ്ഞ് ന്യൂസിലാന്‍ഡിനെതിരെയും തിളങ്ങിയില്ലെങ്കില്‍ ധോണിയുടെ ഭാവി സംബന്ധിച്ച് ചോദ്യങ്ങള്‍ ഇനിയും ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

എന്തുകൊണ്ട് ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നില്ലെന്ന് ധോണിയോടും ധവാനോടും ചോദിക്കാനാവില്ല. എന്നാല്‍ ബിസിസിഐയോടും സെലക്ടര്‍മാരോടും നമുക്ക് ചോദിക്കാം, എന്തുകൊണ്ട് ഇന്ത്യന്‍ ടീമില്‍ കളിക്കാതിരിക്കുമ്പോള്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നില്ലെന്ന്. ഫോമിലാവണമെങ്കില്‍ കളിച്ചുകൊണ്ടേയിരിക്കണമെന്നും അല്ലെങ്കില്‍ പ്രകടനത്തെ ബാധിക്കുമെന്നും ഗാവാസ്കര്‍ പറയുന്നു.