LiveTV

Live

Cricket

സെവാഗ് പോലും എണീറ്റ് നിന്ന് കയ്യടിച്ചു; റാഷിദ് ഖാന്റെ കിടിലന്‍ ‘ഹെലികോപ്ടര്‍ ഷോട്ട്’

ഏഴടി നീളമുളള മുഹമ്മദ് ഇർഫാന്റെ പന്താണ് ഹെലികോപ്ടർ ഷോട്ടിലൂടെ റാഷിദ് ബൗണ്ടറിക്ക് മുകളിലൂടെ പറത്തിയത്

സെവാഗ് പോലും എണീറ്റ് നിന്ന് കയ്യടിച്ചു; റാഷിദ് ഖാന്റെ കിടിലന്‍ ‘ഹെലികോപ്ടര്‍ ഷോട്ട്’

വിസ്മയിപ്പിക്കുന്ന പ്രകടനം വഴി ചുരുങ്ങിയ കാലം കൊണ്ട് ലോകശ്രദ്ധ പിടച്ചു പറ്റിയ കളിക്കാരനാണ് റാഷിദ് ഖാൻ. ഇന്ത്യന്‍ സൂപ്പർ താരം എം.എസ് ധോണിയുടെ സുപ്രസിദ്ധമായ ‘ഹെലികോപ്റ്റര്‍ ഷോട്ട്’ അനുകരിച്ച് ശ്രദ്ധേയമായിരിക്കുകയാണ് ഇപ്പോൾ റാഷിദ്. ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ടി10 ലീഗിൽ മാറാത്ത അറേബ്യൻസും പക്‌തൂൻസും തമ്മിലുളള മത്സരത്തിലാണ് റാഷിദ് കാണികളെയും സഹകളിക്കാരെയും ഒരു പോലെ വിസ്മയിപ്പിച്ചത്.

സെവാഗ് പോലും എണീറ്റ് നിന്ന് കയ്യടിച്ചു; റാഷിദ് ഖാന്റെ കിടിലന്‍ ‘ഹെലികോപ്ടര്‍ ഷോട്ട്’

ടി10 ലീഗില്‍ മറാത്ത അറേബ്യന്‍സിനായി കളിക്കുന്ന അഫ്‌ഗാന്‍ താരം റാഷിദ് ഖാൻ, പാക്തൂണ്‍സിന്‍റെ പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ഇര്‍ഫാനെതിരെയായിരുന്നു കൂറ്റൻ സിക്സർ പായിച്ചത്. മത്സരത്തിന്റെ അവസാനത്തിൽ, ഒൻപതാം ഓവറിലാണ് റാഷിദ് ബാറ്റ് ചെയ്യാനെത്തിയത്. ഏഴടി നീളമുളള മുഹമ്മദ് ഇർഫാന്റെ ആദ്യ പന്ത് തന്നെ റാഷിദ് ബൗണ്ടറിയിലേക്ക് പായിക്കുകയാണുണ്ടായത്. തുടർന്ന് ഇർഫൻ എറിഞ്ഞ മൂന്നാം പന്താണ് ഹെലികോപ്ടർ ഷോട്ടിലൂടെ റാഷിദ് ബൗണ്ടറിക്ക് മുകളിലൂടെ പറത്തിയത്. കളി കണ്ടു നിന്ന മറാത്ത അറേബ്യൻസ് കോച്ചായ വീരേന്ദർ സെവാഗ് വരെ റാഷിദിന്റെ പ്രകടനത്തിൽ എണീറ്റ് നിന്ന് കയ്യടിച്ചു. ഏഴ് പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും അടക്കം 21 റണ്‍സാണ് റാഷിദ് ഖാൻ നേടിയത്.

മത്സരത്തിൽ മറാത്ത അറേബ്യൻസ് പക്തൂൻസിനോട് എട്ട് വിക്കറ്റിന് തോറ്റു. മത്സര ശേഷം റാഷിദ് ഖാൻ തന്റെ ഹെലികോപ്ടർ ഷോട്ട് ഷെയർ ചെയ്തു. ധോണിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു റഷീദിന്‍റെ ട്വീറ്റ്.