LiveTV

Live

Cricket

ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അനുകരിച്ച് റാഷിദ് ഖാന്‍; എഴുന്നേറ്റ് നിന്ന് കയ്യടിച്ച് സെവാഗ് 

ക്രീസില്‍ നിന്ന നില്‍പ്പില്‍ പായിക്കുന്ന ഈ ഷോട്ട് കാണാന്‍ തന്നെ രസമാണ്. 

ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അനുകരിച്ച് റാഷിദ് ഖാന്‍; എഴുന്നേറ്റ് നിന്ന് കയ്യടിച്ച് സെവാഗ് 

ക്രിക്കറ്റ് ലോകത്ത് ധോണിയുടെ സംഭാവനകളിലൊന്നാണ് ഹെലികോപ്ടര്‍ ഷോട്ട്. ക്രീസില്‍ നിന്ന നില്‍പ്പില്‍ പായിക്കുന്ന ഈ ഷോട്ട് കാണാന്‍ തന്നെ രസമാണ്. ആറ് റണ്‍സാണ് ഈ ഷോട്ട് ഫലപ്രദമായാല്‍ ലഭിക്കുക. നിരവധി പേര്‍ ഈ ഷോട്ട് അനുകരിച്ച് കയ്യടിവാങ്ങിയവരാണ്. ഇതില്‍ ചിലര്‍ക്ക് ലക്ഷ്യത്തിലെത്തിക്കാനയില്ല എന്നതും വേറെ കാര്യം. എന്നാലിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഈ ഹെലികോപ്ടര്‍ ഷോട്ട് ഒരിക്കല്‍ കൂടി തരംഗമാവുകയാണ്.

അഫ്ഗാനിസ്താന്റെ റാഷിദ് ഖാനാണ് ബാറ്റ്‌സ്മാന്‍. ടി10 ലീഗിലാണ് റാഷിദ് ഈ ഷോട്ടിന് മുതിര്‍ന്നത്. പാകിസ്താന്‍ മുന്‍ താരം മുഹമ്മദ് ഇര്‍ഫാനായിരുന്നു ബൗളര്‍. റാഷിദ് ഖാന്റെ ഹെലികോപ്ടര്‍ ഷോട്ട് കൃത്യമായി ലക്ഷ്യത്തിലെത്തി എന്നത് മാത്രമല്ല പന്ത് പോയത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരക്ക് മുകളിലേക്കും. പവലിയനില്‍ ഇരിക്കുകയായിരുന്ന സെവാഗ് എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നതും കാണമായിരുന്നു. താരം പിന്നീട് ഇതിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു.