LiveTV

Live

Cricket

ഏഷ്യയിലാദ്യമായി ടെസ്റ്റ് പരമ്പര തൂത്തുവാരിയത് ആഘോഷിച്ച് ഇംഗ്ലണ്ട്

ഡ്രെസ്സിങ് റൂമില്‍ ഗിറ്റാറുമായിജോ റൂട്ട് തന്നെയാണ് ആഘോഷത്തിനും നായകത്വം വഹിക്കുന്നത്. കൂടെ പാടി സഹതാരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും കൂടിയായപ്പോള്‍ കിടിലമായിരിക്കുകയാണ് ആഘോഷം.

ഏഷ്യയിലാദ്യമായി ടെസ്റ്റ് പരമ്പര തൂത്തുവാരിയത് ആഘോഷിച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ആഘോഷത്തിലാണ്. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ആദ്യമായി ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ ആഘോഷത്തിലാണ് ഇംഗ്ലീഷുകാര്‍. ശ്രീലങ്കക്കെതിരായ പരമ്പര 3-0ത്തിനാണ് ഇംഗ്ലണ്ട് നേടിയത്.

ആദ്യ ടെസ്റ്റില്‍ 211 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത്. രണ്ടാം ടെസ്റ്റില്‍ 57 റണ്‍സിനും മൂന്നാം മത്സരം 42 റണ്‍സിനും ഇംഗ്ലണ്ട് ജയം തുടര്‍ന്നു. പരമ്പര ജയത്തെ തുടര്‍ന്നുള്ള ഇംഗ്ലീഷ് ടീമിന്റെ ആഘോഷവും വൈറലാണ്. ഡ്രെസ്സിങ് റൂമില്‍ ഗിറ്റാറുമായിജോ റൂട്ട് തന്നെയാണ് ആഘോഷത്തിനും നായകത്വം വഹിക്കുന്നത്. കൂടെ പാടി സഹതാരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും കൂടിയായപ്പോള്‍ കിടിലമായിരിക്കുകയാണ് ആഘോഷം.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം തന്നെയാണ് റൂട്ടിന്റെയും സംഘത്തിന്റെയും വിജയാഘോഷം ട്വിറ്ററില്‍ പങ്ക് വെച്ചത്.