LiveTV

Live

Cricket

ക്രിക്കറ്റ് ലോകകപ്പ് ഫിക്സ്ച്ചര്‍ പുറത്ത് വന്നു; ഇന്ത്യയുടെ ആദ്യ മത്സരം ദ.ആഫ്രിക്കയ്ക്കെതിരെ

ജൂണ്‍ 16ന് ഇന്ത്യ ബദ്ധവെെരികളായ പാകിസ്ഥാനെ നേരിടും. മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം നടക്കുക.

ക്രിക്കറ്റ് ലോകകപ്പ് ഫിക്സ്ച്ചര്‍ പുറത്ത് വന്നു; ഇന്ത്യയുടെ ആദ്യ മത്സരം ദ.ആഫ്രിക്കയ്ക്കെതിരെ

ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട്, ലോകകപ്പ് മത്സരങ്ങൾക്കുള്ള ഫിക്സ്ച്ചർ എെ.സി.സി പുറത്തുവിട്ടു. അടുത്ത വർഷം ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് മെയ് 30ന് ലണ്ടനിലെ ഓവലിൽ തുടക്കമാവും. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ആതിഥേയരുടെ ആദ്യ എതിരാളികൾ. മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഫെെനൽ ജൂലൈ പതിനാലിന് ലോർ‍ഡ്സിൽ വെച്ചാണ് നടക്കുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ക്രിക്കറ്റ് ലോകകപ്പ് ഫിക്സ്ച്ചര്‍ പുറത്ത് വന്നു; ഇന്ത്യയുടെ ആദ്യ മത്സരം ദ.ആഫ്രിക്കയ്ക്കെതിരെ

‌ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, വെസ്റ്റന്‍ഡീസ് എന്നീ പത്ത് ടീമുകളാണ് ലോകകപ്പിൽ മാറ്റുരക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൂൺ 5ന് വെെകീട്ട് മൂന്ന് മണിക്കാണ് (IST) ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ 9ന് ലോകചാമ്പ്യൻമാരായ ആസ്ത്രേലിയയെ നേരിടുന്ന ഇന്ത്യ, 13ന് ന്യൂസിലൻഡുമായും ഏറ്റുമുട്ടും. ജൂണ്‍ 16ന് ഇന്ത്യ ബദ്ധവെെരികളായ പാകിസ്ഥാനെ നേരിടും. മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം നടക്കുക.

ക്രിക്കറ്റ് ലോകകപ്പ് ഫിക്സ്ച്ചര്‍ പുറത്ത് വന്നു; ഇന്ത്യയുടെ ആദ്യ മത്സരം ദ.ആഫ്രിക്കയ്ക്കെതിരെ

ജൂലെെ ആറ് വരെ നീളുന്ന ആദ്യ ഘട്ട മത്സരങ്ങള്‍ക്ക് ശേഷം, ജൂലെെ 9, 11 തിയ്യതികളിലായി സെമി ഫെെനല്‍ മത്സരങ്ങള്‍ നടക്കും. ജൂലെെ 14 ലോര്‍ഡിസില്‍ വെച്ചാണ് ഫെെനല്‍ മത്സരം നടക്കുന്നത്. ഇത് അഞ്ചാം തവണയാണ് ലോര്‍ഡ്‌സില്‍ ലോകകപ്പ് ഫൈനല്‍ നടക്കുന്നത്.

Live Cricket Scores & News International Cricket Council

Official ICC Cricket website - live matches, scores, news, highlights, commentary, rankings, videos and fixtures from the International Cricket Council.