LiveTV

Live

Cricket

എനിക്കുണ്ടായ അതേ അവസ്ഥ മിതാലിയെയും തേടിയെത്തി; ഗാംഗുലി പറയുന്നു...

കരുത്തരായ ഇംഗ്ലണ്ടിനെതിരെ നടന്ന സെമിയില്‍ മിതാലിയെ പുറത്തിരുത്തിയ നടപടിയില്‍ തനിക്ക് വലിയ അത്ഭുതമൊന്നുമില്ലെന്ന് ഗാംഗുലി പറയുന്നു.

എനിക്കുണ്ടായ അതേ അവസ്ഥ മിതാലിയെയും തേടിയെത്തി; ഗാംഗുലി പറയുന്നു...

ട്വന്റി 20 വനിതാ ലോകകപ്പിന്റെ സെമി ഫൈനലില്‍ തീപ്പൊരി താരം മിതാലി രാജിനെ പുറത്തിരുത്തിയ സംഭവത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലി. കരുത്തരായ ഇംഗ്ലണ്ടിനെതിരെ നടന്ന സെമിയില്‍ മിതാലിയെ പുറത്തിരുത്തിയ നടപടിയില്‍ തനിക്ക് വലിയ അത്ഭുതമൊന്നുമില്ലെന്ന് ഗാംഗുലി പറയുന്നു. താന്‍ കരിയറില്‍ കത്തിജ്വലിച്ചിരുന്ന കാലത്ത് തനിക്കും സമാന അനുഭവമുണ്ടായിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. വനിതാ ലോകകപ്പില്‍ പാകിസ്താനെതിരെയും അയര്‍ലണ്ടിനെതിരെയും അര്‍ധ ശതകവുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മിതാലിയെയാണ് നിര്‍ണായക മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത്.

എനിക്കുണ്ടായ അതേ അവസ്ഥ മിതാലിയെയും തേടിയെത്തി; ഗാംഗുലി പറയുന്നു...

''ടീം ഇന്ത്യയുടെ നീല ജേഴ്‍സിയില്‍ തിളങ്ങി നിന്ന സമയത്ത് എനിക്കും സമാന അനുഭവമുണ്ടായിട്ടുണ്ട്. മിതാലിയെ പുറത്തിരുത്തിയെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് എന്നെ തന്നെയാണ് ഓര്‍മ്മ വന്നത്. ഇതുപോലെ തഴയപ്പെട്ട ഗ്രൂപ്പിലേക്ക് മിതാലിക്കും സ്വാഗതം എന്നേ എനിക്ക് പറയാനുള്ളു. ക്യാപ്റ്റന്‍മാര്‍ പുറത്തിരിക്കാന്‍ പറഞ്ഞാല്‍ അതുപോലെ ചെയ്യുക. ഫൈസലാബാദില്‍ ഞാനും അതാണ് ചെയ്തത്. ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും 15 മാസം എനിക്ക് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ജീവിതത്തില്‍ ഇതൊക്കെ സംഭവിക്കും.'' 2006 ലെ പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിനെ അനുസ്മരിക്കുകയായിരുന്നു ഗാംഗുലി. '' മിതാലിയുടെ വഴി അടഞ്ഞിട്ടില്ല. നിങ്ങള്‍ എപ്പോഴും ഓര്‍ക്കണം, നിങ്ങളാണ് മികച്ചത്. ഇനിയും അവസരങ്ങള്‍ കാത്തിരിക്കുന്നുണ്ട്. മിതാലിയോട് പുറത്തിരിക്കാന്‍ ആവശ്യപ്പെട്ടതില്‍ എനിക്ക് ഒരുപാട് നിരാശയൊന്നുമില്ല. പക്ഷേ സെമിഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതോര്‍ത്ത് എനിക്ക് നിരാശയുണ്ട്. കാരണം മുന്നോട്ടുള്ള കുതിപ്പിന് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ടീമിനൊപ്പമുണ്ടായിരുന്നു.'' - ഗാംഗുലി പറഞ്ഞു.

എനിക്കുണ്ടായ അതേ അവസ്ഥ മിതാലിയെയും തേടിയെത്തി; ഗാംഗുലി പറയുന്നു...

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി ഇപ്പോഴും ഒരു കുന്തമുന തന്നെയാണ്. വമ്പന്‍ സിക്സറുകള്‍ പായിക്കാനുള്ള ശേഷിയും കരുത്തും ഇപ്പോഴും ധോണിക്കുണ്ട്. ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ ധോണിയെ അനുവദിക്കുകയാണ് ചെയ്യേണ്ടത്. ധോണി മറ്റൊരു ചാമ്പ്യനാണ്. ട്വന്റി 20 ലോകകപ്പ് മുതല്‍ 12-13 വര്‍ഷം നീളുന്ന കരിയര്‍. എല്ലാവരേയും പോലെ അവനും കളിച്ചു. ജീവിതത്തില്‍ ഓര്‍ക്കേണ്ട ചിലതുണ്ട്: നിങ്ങള്‍ എന്ത് ജോലി ചെയ്താലും അത് എവിടെ ആയാലും നിങ്ങളുടെ പ്രായം എത്രയാണെങ്കിലും എത്രത്തോളം പരിചയസമ്പത്തുണ്ടെങ്കിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുക. അല്ലെങ്കില്‍ നിങ്ങളുടെ സ്ഥാനത്തേക്ക് മറ്റൊരാളെത്തും. അടുത്ത ലോകകപ്പ് ടീമിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഞാനല്ല ടീമിനെ സെലക്ട് ചെയ്യുന്നതെന്നായിരുന്നു ഗാംഗുലിയുടെ മറുപടി. എങ്കിലും നിലവിലെ ടീം തന്നെ ആയിരിക്കും ലോകകപ്പ് കളിക്കുകയെന്ന് 90 ശതമാനം പ്രതീക്ഷയുണ്ടെന്നും ഗാംഗുലി പറഞ്ഞു.