LiveTV

Live

Cricket

വനിത ട്വന്റി 20 ലോകകപ്പ്; ഇന്ത്യ പുറത്ത്  

ഫൈനലില്‍ ആസ്‌ട്രേലിയയെയാണ് ഇംഗ്ലണ്ട് നേരിടുക.

വനിത ട്വന്റി 20 ലോകകപ്പ്; ഇന്ത്യ പുറത്ത്  

വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയെ എട്ടു വിക്കറ്റിനു തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. വിജയലക്ഷ്യമായ 113 റണ്‍സ് 17.1 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു. ഫൈനലില്‍ ആസ്‌ട്രേലിയയെയാണ് ഇംഗ്ലണ്ട് നേരിടുക. സ്‌കോര്‍: ഇംഗ്ലണ്ട് – 116/2; ഇന്ത്യ – 112 (ഓള്‍ഔട്ട്, 19.3 ഓവര്‍).

ഇംഗ്ലണ്ടിനായി ആമി ജോണ്‍സ് 53 റണ്‍സും നതാലി ഷിവര്‍ 52 റണ്‍സുമെടുത്തു. എട്ടു റണ്‍സെടുത്ത ഡി.എന്‍. വ്യാട്ടും ഒരു റണ്ണെടുത്ത ടി.ടി. ബ്യൂമോന്റുമാണ് ഇംഗ്ലണ്ട് നിരയില്‍ പുറത്തായത്. ഇന്ത്യയ്ക്കായി സ്മൃതി മന്ഥന 34, ജെ. റോഡ്രിഗസ് 26 റണ്‍സും എടുത്തു.