LiveTV

Live

Cricket

ഇത് ഷെഹ്‌സാദ് വെടിക്കെട്ട്; 16 പന്തില്‍ 74 

കുട്ടിക്രിക്കറ്റ് രൂപമായ ടി10ല്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്താന്റെ മുഹമ്മദ് ഷഹസാദ്. 

ഇത് ഷെഹ്‌സാദ് വെടിക്കെട്ട്; 16 പന്തില്‍ 74 

കുട്ടിക്രിക്കറ്റ് രൂപമായ ടി10ല്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്താന്റെ മുഹമ്മദ് ഷഹ്സാദ്. 12 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട താരം മത്സരത്തില്‍ അടിച്ചെടുത്തത് 74 റണ്‍സ്. അതും പതിനാറ് പന്തില്‍. ഷഹ്‌സാദിന്റെ ഈ വെടിക്കെട്ട് പ്രകടനത്തില്‍ രജ്പുത് പത്ത് വിക്കറ്റിന് ജയിക്കുകയും ചെയ്തു. വെടിക്കെട്ട് ക്രിക്കറ്റിന് പേര് കേട്ട ന്യൂസിലാന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലത്തിനെ ഒരറ്റത്ത് നിര്‍ത്തിയായിരുന്നു ഷെഹ്‌സാദിന്റെ മിന്നലാട്ടം.

ഷെയിന്‍ വാട്‌സണ്‍ നയിച്ച സിന്ധീസ് പത്ത് ഓവറില്‍ വിജയലക്ഷ്യമായി മുന്നോട്ടുവെച്ചത് 95. എന്നാല്‍ വെറും നാല് ഓവറില്‍ തന്നെ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ഷഹ്‌സാദ് ടീമിനെ വിജയത്തിലെത്തിക്കുകയായിരു ന്നു. എട്ട് സിക്‌സറുകളും ആറു ബൗണ്ടറിയും ഷെഹ്‌സാദിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ശ്രീലങ്കയുടെ തിസാര പെരേര, ആസ്‌ട്രേലിയയുടെ ഷെയിന്‍ വാട്‌സണ്‍ എന്നിവരൊക്കെ ഷെഹ്‌സാദിന്റെ ബാറ്റിങ് ചൂടറിഞ്ഞു. എട്ട് പന്തില്‍ 21 റണ്‍സുമായി ബ്രണ്ടന്‍ മക്കല്ലം പുറത്താകാതെ നിന്നു.