LiveTV

Live

Cricket

രഞ്ജി ട്രോഫിയില്‍ 11,000 റണ്‍സ് തികക്കുന്ന ആദ്യ താരമായി വസീം ജാഫര്‍

നായകനായ ഫായിസ് ഫസലിനൊപ്പം രണ്ടാം വിക്കറ്റില്‍ 300 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം 153 റണ്‍സെടുത്ത് താരം റണ്ണൌട്ടാവുകയായിരുന്നു

രഞ്ജി ട്രോഫിയില്‍ 11,000 റണ്‍സ് തികക്കുന്ന ആദ്യ താരമായി വസീം ജാഫര്‍

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 11,000 റണ്‍സ് തികക്കുന്ന ആദ്യ താരമായി വിദര്‍ഭയുടെ വസീം ജാഫര്‍. ഇന്ന് ബഡോറക്കെതിരെയുള്ള മത്സരത്തിലാണ് വസീം ജാഫര്‍ റെക്കോഡിട്ടത്. നായകനായ ഫായിസ് ഫസലിനൊപ്പം രണ്ടാം വിക്കറ്റില്‍ 300 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം 153 റണ്‍സെടുത്ത് താരം റണ്ണൌട്ടാവുകയായിരുന്നു. അമോല്‍ മജുംദാറിന്‍റെ റെക്കോഡാണ് വസീം ജാഫര്‍ പഴങ്കതയാക്കിയത്.

രഞ്ജി ട്രോഫിയില്‍ 11,000 റണ്‍സ് തികക്കുന്ന ആദ്യ താരമായി വസീം ജാഫര്‍

ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ വിദര്‍ഭ ഒരു വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് എന്ന നിലയിലാണ്. 40 കാരനായ ജാഫര്‍ തന്‍റെ ബാറ്റിങ്ങില്‍ പിന്നോട്ട് പോവാന്‍ തയാറല്ല. രഞ്ജിയില്‍ എത്ര നന്നായി കളിച്ചിട്ടും കാര്യമില്ല, ഒരു കളിക്കാരന്‍ ഇന്ന് ശ്രദ്ധിക്കപ്പെടണമെങ്കില്‍ എെ.പി.എല്ലില്‍ നന്നായി കളിക്കേണ്ടത് ഒഴിവാക്കപ്പെടാനാവാത്ത ഒരു പ്രധാന വിഷയമായി മാറിയിരിക്കുകയാണ് എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.