LiveTV

Live

Cricket

രഞ്ജി ട്രോഫി: ആദ്യ ദിനം തന്നെ ബംഗാളിനെ വെട്ടിലാക്കി കേരളം

കേരളത്തിനായി ബേസില്‍‌ തമ്പി നാലു വിക്കറ്റുകള്‍ വീഴ്ത്തി. എം.ഡി നിധീഷ് 3 വിക്കറ്റ് നേടി.

രഞ്ജി ട്രോഫി: ആദ്യ ദിനം തന്നെ  ബംഗാളിനെ വെട്ടിലാക്കി കേരളം

കൊല്‍ക്കൊത്തയില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനെതിരെ ബംഗാള്‍ ഒന്നാം ഇന്നിംഗ്സില്‍ 147 റണ്‍സിന് പുറത്ത്. കേരളത്തിനായി ബേസില്‍‌ തമ്പി നാലു വിക്കറ്റുകള്‍ വീഴ്ത്തി. എം.ഡി നിധീഷ് 3 വിക്കറ്റ് നേടി. സന്തീപ് വാര്യര്‍ രണ്ടും ജലജ് സക്സേന ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.

രഞ്ജി ട്രോഫി: ആദ്യ ദിനം തന്നെ  ബംഗാളിനെ വെട്ടിലാക്കി കേരളം

53 റണ്‍സെടുത്ത അനുസ്തൂപ് മജുംദാറാണ് ബംഗാളിന്‍റെ ടോപ് സ്കോറര്‍. അഭിഷേക് രാമന്‍ 40 റണ്‍സും നായകന്‍ മനോജ് തിവാരി 22 റണ്‍സും നേടി. ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച കേരളം ആദ്യദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എടുത്തിട്ടുണ്ട്. 14 റണ്‍സ് വീതം നേടി രോഹന്‍ പ്രേമും ജലജ് സക്സേനയും ക്രീസിലുണ്ട്. ഒരു റണ്‍സെടുത്ത ആരുണ്‍ കാര്‍ത്തിക്കാണ് പുറത്തായത്. മുഹമ്മദ് ഷമിക്കാണ് വിക്കറ്റ്.