LiveTV

Live

Cricket

രഞ്ജി ട്രോഫി; ശ്രദ്ധേയമായി റെയ്നയുടെ ഫീല്‍ഡിങ് 

രഞ്ജി ട്രോഫി; ശ്രദ്ധേയമായി  റെയ്നയുടെ ഫീല്‍ഡിങ് 

ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന റെയ്‌നയുടെ തകര്‍പ്പന്‍ ക്യാച്ച് ശ്രദ്ധേയമാകുന്നു. രഞ്ജി ട്രോഫിയില്‍ ഒഡീഷക്കെതിരായ മത്സരത്തിലാണ് ഉത്തര്‍പ്രദേശിനായി റെയ്‌നയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ്. സൗരഭ് കുമാറിന്‍റെ പന്ത് പ്രതിരോധിക്കാനുള്ള സുജിത് ലെംഗയുടെ ശ്രമമാണ് ഫസ്റ്റ് സ്ലിപ്പില്‍ റെയ്‌ന ഒറ്റകൈയില്‍ അവസാനിച്ചത്. ആദ്യ ഇന്നിംഗിസില്‍ 10 റണ്‍സ് മാത്രമെടുത്ത് റെയ്‌ന ബാറ്റിംഗില്‍ പരാജയപ്പെട്ട മത്സരത്തിലായിരുന്നു ഈ തകര്‍പ്പന്‍ ക്യാച്ച്. ഇന്‍സ്റ്റാഗ്രാമിലൂടെ റെയ്‌ന തന്നെയാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.