LiveTV

Live

Cricket

ഐ.സി.സി ടി20 റാങ്കിങ്; നേട്ടമുണ്ടാക്കി രോഹിതും കുല്‍ദീപും 

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കിയിരുന്നു. 

ഐ.സി.സി ടി20 റാങ്കിങ്; നേട്ടമുണ്ടാക്കി രോഹിതും കുല്‍ദീപും 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20യിലെ മികച്ച പ്രകടനം കാര്യമായ നേട്ടമുണ്ടായത് ടീമിനെ നയിച്ച രോഹിത് ശര്‍മ്മക്കും ബൗളര്‍ കുല്‍ദീപ് യാദവിനും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കിയിരുന്നു. ബൗളിങ് റാങ്കിങില്‍ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി താരം 23ാം റാങ്കിലെത്തി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ കളിച്ച കുല്‍ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ ചെന്നൈയില്‍ നടന്ന മൂന്നാം മത്സരത്തില്‍ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. എന്നിരുന്നാലും കുല്‍ദീപ് യാദവിനെയാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുത്തത്.

ഐ.സി.സി ടി20 റാങ്കിങ്; നേട്ടമുണ്ടാക്കി രോഹിതും കുല്‍ദീപും 

ഒരു സെഞ്ച്വറിയുള്‍പ്പെടെ ബാറ്റിങില്‍ മികച്ച ഫോമിലായിരുന്നു രോഹിത് ശര്‍മ്മ. ലക്‌നൗവില്‍ നടന്ന രണ്ടാം ടി20യിലായിരുന്നു രോഹിതിന്റെ തകര്‍പ്പന്‍ സെഞ്ച്വറി. പത്താം സ്ഥാനത്തായിരുന്ന രോഹിത് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്ത് എത്തി. ഈ പരമ്പരയോടെ നേട്ടമുണ്ടാക്കിയ മറ്റൊരു താരം ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാനാണ്. ആദ്യ രണ്ട് ടി20കളിലും പരാജയപ്പെട്ട ധവാന്‍, ചെന്നൈയില്‍ നടന്ന മൂന്നാം ടി20യില്‍ സെഞ്ച്വറിക്കരികില്‍ എത്തിയിരുന്നു. ഇതോടെ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി താരം 16ാം റാങ്കിലെത്തി. അതേസമയം വിശ്രമം അനുവദിച്ച കോഹ്ലി രണ്ട് സ്ഥാനങ്ങള്‍ താഴോട്ടിറങ്ങി. താരം ആസ്‌ട്രേലിയന്‍ പരമ്പരക്ക് തിരിച്ചെത്തും.

ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ഭുംറയും റാങ്കിങില്‍ നേട്ടമുണ്ടാക്കി. ഭുവനേശ്വര്‍ കുമാര്‍ 19ലും ജസ്പ്രീത് ബുംറ 21ലും എത്തി. യൂസ് വേന്ദ്ര ചാഹലാണ് ടി20 ബൗളിങ് റാങ്കിങില്‍ മുന്നിലുള്ളത്. നാലാം സ്ഥാനമാണ് ചാഹലിന്. അതേസമയം 127പോയിന്റുമായി ഇന്ത്യ ടീം റാങ്കിങില്‍ രണ്ടാം സ്ഥാനത്താണ്. 138 പോയിന്റുള്ള പാകിസ്താനാണ് ഒന്നാം സ്ഥാനത്ത്. ആസ്ട്രേലിക്കെതിരായ പരമ്പരയാണ് ഇനി ഇന്ത്യക്കുള്ളത്. വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റ് ഏകദിന പരമ്പരകളും ഇന്ത്യ നേടിയിരുന്നു.