LiveTV

Live

Cricket

ട്രോളുകളെ കുറിച്ചുള്ള ചോദ്യത്തിന് കോഹ്‌ലിയുടെ ഒറ്റവാക്ക് മറുപടി

ഈ പരാമര്‍ശത്തെ തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ കോഹ്‌ലിക്കെതിരെ വ്യാപക ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

ട്രോളുകളെ കുറിച്ചുള്ള ചോദ്യത്തിന് കോഹ്‌ലിയുടെ ഒറ്റവാക്ക് മറുപടി

ഇന്ത്യക്കാരായ ക്രിക്കറ്റ് താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ വിദേശത്തേക്ക് പൊയ്ക്കൂടേയെന്ന കോഹ്‌ലിയുടെ ആരാധകനോടുള്ള പരാമര്‍ശം അടുത്തിടെയാണ് വിവാദമായത്. ഈ പരാമര്‍ശത്തെ തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ കോഹ്‌ലിക്കെതിരെ വ്യാപക ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ട്രോളുകളെക്കുറിച്ചുള്ള ചോദ്യത്തിന് അടുത്തിടെ ഒരു വാര്‍ത്താസമ്മേളനത്തിനിടെ കോഹ്ലി തന്നെ മറുപടി നല്‍കുകയും ചെയ്തു.

നിങ്ങളുടെ സോഷ്യല്‍മീഡിയയിലെ പല ഇടപെടലുകളും തിരിച്ചടിയാകുന്നുണ്ടോ? പ്രതീക്ഷിച്ച അര്‍ഥത്തിലാണോ മറ്റുള്ളവര്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരണങ്ങളെ എടുത്തത് എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. അതിന് തണുപ്പന്‍ മട്ടില്‍ അത് ഒകെയാണ് എന്നായിരുന്നു കോഹ്‌ലി മറുപടി നല്‍കിയത്. കോഹ്‌ലിയുടെ സമര്‍ഥമായ മറുപടിക്ക് പിന്നാലെ പൊട്ടിച്ചിരികള്‍ ഉയരുന്നതും വീഡിയോയിലുണ്ട്.

വിരാട് അമിത പ്രാധാന്യം ലഭിച്ച ബാറ്റ്‌സ്മാനാണ്. അയാളുടെ ബാറ്റിംങില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് തോന്നുന്നില്ല. ഇംഗ്ലീഷ്, ആസ്‌ത്രേലിയ ബാറ്റ്‌സ്മാന്മാരുടെ കളിയാണ് എനിക്ക് കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുന്നത് എന്നായിരുന്നു ഒരു ക്രിക്കറ്റ് ആരാധകന്‍ എഴുതിയത്.

ഇതിനുള്ള കൊഹ്ലിയുടെ മറുപടിയാണ് വിവാദമായത്'നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടയാളാണെന്ന് തോന്നുന്നില്ല. മറ്റെവിടെയെങ്കിലും ജീവിക്കൂ. ഇവിടെ ജീവിച്ച് വിദേശരാജ്യങ്ങളെ സ്‌നേഹിക്കാന്‍ കഴിയുന്നതെങ്ങനെ? നിങ്ങള്‍ക്കെന്നെ ഇഷ്ടമാണോ എന്നത് എനിക്ക് വിഷയമല്ല. നമ്മുടെ രാജ്യത്ത് ജീവിച്ച് മറ്റുള്ളവരെ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് തോന്നുന്നില്ല. നിങ്ങളുടെ മുന്‍ഗണനാ ക്രമം മാറ്റണം' എന്നായിരുന്നു ട്വീറ്റ്.

വിവാദമായതോടെ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കൊഹ്‌ലിക്ക് വരേണ്ടി വന്നു.