LiveTV

Live

Cricket

കളി ആഘോഷമാക്കാന്‍ സുധീർ കുമാർ എത്തി

കഴിഞ്ഞ തവണ പെയ്ത മഴ ഇത്തവണ പെയില്ലെന്നും കാര്യവട്ടത്ത് ഇന്ത്യൻ ടീം കപ്പുയർത്തുമെന്നും സുധീർ കുമാർ പറഞ്ഞു

കളി ആഘോഷമാക്കാന്‍ സുധീർ കുമാർ എത്തി

സുധീർ കുമാർ, പരിചപ്പെടുത്തൽ ആവശ്യമില്ലാത്ത ക്രിക്കറ്റ് ആരാധകൻ. സച്ചിനെ ഹൃദയത്തോട് ചേർത്ത് നടക്കുന്ന വ്യക്തി, ഇന്ത്യൻ കളികൾ നടക്കുന്ന സ്റ്റേഡിയത്തിലെ സ്ഥിരം സാന്നിദ്ധ്യമായ സുധീർ കുമാർ പതിവ് തെറ്റിച്ചില്ല. കാര്യവട്ടത്തെ കളി കാണാൻ ഒരു ദിവസം നേരത്തെ എത്തി. ശംഖൂതി, കൊടി പാറിച്ച് ക്രിക്കറ്റ് ലഹരിയ്ക്ക് തിരികൊളുത്തി.

ബാറ്റിങ്ങ് വെടിക്കെട് കാഴ്ചവച്ച് ഇന്ത്യ ജയിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് സുധീർ കുമാർ പറഞ്ഞു. സച്ചിനാണ് സുധീറിനെ ടീമിനൊപ്പം സഞ്ചരിക്കാനുള്ള അവസരം ഒരുക്കി തുടങ്ങിയത്. താരങ്ങൾ പലരും വന്നെങ്കിലും സച്ചിനില്ലാത്ത വിഷമം സുധീർ മറച്ചു വയ്ക്കുന്നില്ല.

കഴിഞ്ഞ തവണ പെയ്ത മഴ ഇത്തവണ പെയില്ലെന്നും കാര്യവട്ടത്ത് ഇന്ത്യൻ ടീം കപ്പുയർത്തുമെന്നും സുധീർ കുമാർ പറഞ്ഞു. അടി മുതൽ മുടി വരെ ചായം പൂശി ഇൻഡ്യൻ കൊടി വീശി നാളെ ഗാലറിയിൽ കാണാം ഈ വി.ഐ.പി ആരാധകനെ.