LiveTV

Live

Cricket

97ല്‍ സെഞ്ച്വറി ആഘോഷിച്ച് രഹാനെ; മൂന്ന് റണ്‍സ് കൂടിയുണ്ടെന്നോര്‍മിപ്പിച്ച് റെയ്‌ന 

അജിങ്ക്യ രഹാനെ വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കെ ബാറ്റുയര്‍ത്തി സെഞ്ച്വറി ആഘോഷിച്ചത്. 

97ല്‍ സെഞ്ച്വറി ആഘോഷിച്ച് രഹാനെ; മൂന്ന് റണ്‍സ് കൂടിയുണ്ടെന്നോര്‍മിപ്പിച്ച് റെയ്‌ന 

ദിയോദാര്‍ ട്രോഫിയിലാണ് ഇന്ത്യ സിയുടെ നായകന്‍ കൂടിയായ അജിങ്ക്യ രഹാനെ വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കെ ബാറ്റുയര്‍ത്തി സെഞ്ച്വറി ആഘോഷിച്ചത്. സ്റ്റേഡിയത്തിലെ സ്‌കോര്‍ബോര്‍ഡില്‍ നോക്കിയാ യിരുന്നു താരം ബാറ്റുയര്‍ത്തിയത്. സത്യത്തില്‍ സ്‌കോര്‍ ബോര്‍ഡിന് പിന്നിലുള്ളവര്‍ക്ക് തെറ്റിയതായിരുന്നു. 96ല്‍ നില്‍ക്കെ ലോങ് ഓണിലേക്ക് കളിച്ച് സിംഗിള്‍ നേടുമ്പോള്‍ രഹാനെക്ക് 97 റണ്‍സെ ആയിരുന്നുള്ളൂ. അതേസമയം സ്‌കോര്‍ബോര്‍ഡില്‍ കാണിച്ചത് 100ഉം. താരം ബാറ്റുയര്‍ത്തി. കാണികളും ഈ സമയം കയ്യടിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അബദ്ധം മനസിലാക്കിയ ഡ്രസിങ് റൂമിലുള്ള താരങ്ങള്‍ സെഞ്ച്വറിയിലേക്ക് മൂന്ന് റണ്‍സ് കൂടിയുണ്ടെന്ന് കാണിക്കുകയായിരുന്നു. ടീം അംഗമായ റെയ്‌നയായിരന്നു ആംഗ്യഭാഷയില്‍ ഇനിയും മൂന്ന് റണ്‍സ് കൂടിയുണ്ടെന്ന് കാണിച്ചുകൊടുത്തത്. രഹാനെ പിന്നീട് സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു.