LiveTV

Live

Cricket

‘കിട്ടിപ്പോയ്’; ഈ ക്യാച്ചിനെ ഇങ്ങനെ വിശേഷിപ്പിച്ചാല്‍... 

യു.എ.ഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ആസ്‌ട്രേലിയ-പാകിസ്താന്‍ രണ്ടാം ടെസ്റ്റിലാണ് ക്യാച്ച്. 

‘കിട്ടിപ്പോയ്’; ഈ ക്യാച്ചിനെ ഇങ്ങനെ വിശേഷിപ്പിച്ചാല്‍... 

മാര്‍നസ് ലാബഷെയ്‌ന് ലഭിച്ചൊരു ക്യാച്ചിനെപ്പറ്റിയാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. യു.എ.ഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ആസ്‌ട്രേലിയ-പാകിസ്താന്‍ രണ്ടാം ടെസ്റ്റിലാണ് ഈ അല്‍ഭുത ക്യാച്ച്‌. നഥാന്‍ ലയോണിനാണ് വിക്കറ്റ്. ആസാദ് ഷഫീഖാണ് ഈ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്തായത്. സില്ലിപോയിന്റിലായിരുന്നു ലാബഷെയ്ന്‍ ഫീല്‍ഡ് ചെയ്തിരുന്നത്. ലയോണിന്റെ അത്ര അപകടമല്ലാത്തൊരു പന്തിനെ ലെഗ്‌സൈഡിലേക്ക് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷഫീഖിന് പാളുകയായിരുന്നു. സില്ലിപോയിന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ലാബഷെയ്ന്‍ 'എങ്ങനെയൊക്കയോ' ആ പന്ത് കൈപിടിയിലൊതുക്കി. മത്സരത്തില്‍ പാകിസ്താന്‍ ആദ്യ ഇന്നിങ്സില്‍ 282 റണ്‍സിന് പുറത്തായി. നഥാന്‍ ലയോണ്‍ നാലു വിക്കറ്റ് വീഴ്ത്തി.

Also read: ആറു പന്ത്, നാലു വിക്കറ്റ്; ‘ലയോണി’ല്‍ പിടി കിട്ടാതെ പാകിസ്താന്‍