LiveTV

Live

Cricket

‘ഇത് ഹസ്രത്തുള്ള സ്റ്റൈല്‍’; ഒരു ഓവറില്‍ ആറ് സിക്സറുകള്‍ പറത്തി റെക്കോഡിട്ട് അഫ്ഗാന്‍ താരം

സര്‍ ഗാര്‍ഫീല്‍ഡ് സോബേര്‍സ്, രവി ശാസ്ത്രി, ഹേര്‍ഷല്‍ ഗിബ്സ്, യുവരാജ് സിങ് എന്നിവര്‍ക്കൊപ്പമാണ് ഹസ്രത്തുള്ള പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്

‘ഇത് ഹസ്രത്തുള്ള സ്റ്റൈല്‍’; ഒരു ഓവറില്‍ ആറ് സിക്സറുകള്‍ പറത്തി റെക്കോഡിട്ട് അഫ്ഗാന്‍ താരം

ഒരു ഓവറില്‍ ആറ് സിക്സുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇനി അഫ്ഗാനിസ്താന്‍ താരം ഹസ്രത്തുള്ള സസായും. ക്രിക്കറ്റ് ചരിത്രത്തില്‍ അധികമാരും നേടാത്ത റെക്കോഡാണ് താരം നേടിയിരിക്കുന്നത്. ഷാര്‍ജയില്‍ നടക്കുന്ന അഫ്ഗാനിസ്താന്‍ പ്രിമിയര്‍ ലീഗ് ടൂര്‍ണ്ണമെന്‍റില്‍ ബല്‍ക്ക് ലെജന്‍റസിനെതിരെയാണ് ഹസ്രത്തുള്ളയുടെ ഈ അപൂര്‍വ നേട്ടം. കാബുല്‍ സ്വനാന് വേണ്ടിയാണ് അഫ്ഗാന്‍ താരം കളിക്കുന്നത്.

സര്‍ ഗാര്‍ഫീല്‍ഡ് സോബേര്‍സ്, രവി ശാസ്ത്രി, ഹേര്‍ഷല്‍ ഗിബ്സ്, യുവരാജ് സിങ് എന്നിവര്‍ക്കൊപ്പമാണ് ഹസ്രത്തുള്ള പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. സ്പിന്നര്‍ അബ്ദുല്ല മസാരിയുടെ ഓവറിലായിരുന്നു ഹസ്രത്തുള്ള ഈ നേട്ടം കൈവരിച്ചത്. ആറ് സിക്സറുകളടക്കം 37 റണ്‍സാണ് ഓവറില്‍ മസാരിക്ക് വഴങ്ങേണ്ടി വന്നത്

Afghanistan’s Hazratullah Zazai created history when he hit six 6s in an over in the Afghanistan Premier League. Read more: scroll.in/field/a/898268

Posted by The Field on Sunday, October 14, 2018

ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ 17 പന്തുകളില്‍ നിന്ന് ഏഴ് സിക്സറുകളടക്കം 62 റണ്‍സുകള്‍ ഹസ്രത്തുള്ള നേടി. പക്ഷെ, മിന്നല്‍ പ്രകടനം നടത്തിയിട്ടും അദ്ദേഹത്തിന് ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 245 റണ്‍സ് പിന്‍തുടര്‍ന്ന് ബാറ്റ് ചെയ്ത സ്വനാന്‍ 21 റണ്‍സകലെ വീണു.

അസ്വാഭാവികമായ നിമിഷങ്ങളായിരുന്നു അത്. മറ്റൊന്നും ഓര്‍ക്കാതെ സ്വതസിദ്ധമായ രീതിയില്‍ ആസ്വദിച്ച് കളിക്കുക മാത്രമാണ് ചെയ്തത്. ലോക ക്രിക്കറ്റിലെ വലിയ പേരുകളുടെ കൂടെ എനിക്കും ഇടം നേടാന്‍ കഴിഞ്ഞു എന്നത് അഭിമാനത്തിന്‍റെ നിമിഷങ്ങള്‍ക്ക് വഴി തെളിച്ചു ഹസ്രത്തുള്ള പറഞ്ഞു