LiveTV

Live

Cricket

‘നൂറ്റാണ്ടിലെ ഏറ്റവും നല്ല ബോളിങ്ങ് പ്രകടനം’: റെക്കോഡ് നിറവില്‍ ഉമേഷ് യാദവ്

ഒന്നാം ഇന്നിങ്സില്‍ 88 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ നേടിയതടക്കം മത്സരത്തില്‍ 10 വിക്കറ്റുകളാണ് ഉമേഷ് സ്വന്തമാക്കിത്

‘നൂറ്റാണ്ടിലെ ഏറ്റവും നല്ല ബോളിങ്ങ് പ്രകടനം’: റെക്കോഡ് നിറവില്‍ ഉമേഷ് യാദവ്

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍റീസിനെതിരെ ഇന്ത്യയുടെ അനായാസ വിജയത്തില്‍ മുഖ്യ പങ്ക് വഹിച്ചത് ഉമേഷ് യാദവാണ്. ഒന്നാം ഇന്നിങ്സില്‍ 88 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ നേടിയതടക്കം മത്സരത്തില്‍ 10 വിക്കറ്റുകളാണ് ഉമേഷ് സ്വന്തമാക്കിത്. കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത ഉമേഷ് മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഈ നൂറ്റാണ്ടില്‍ സ്വന്തം മണ്ണില്‍ ഒരു ഇന്ത്യന്‍ പേസ് ബൌളറുടെ ഏറ്റവും മികച്ച പ്രകടനം എന്നതാണ് ഉമേഷിന് ലഭിച്ച പുതിയ റെക്കോഡ്.

ഇത് രണ്ടാം തവണയാണ് ഉമേഷ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. സ്വന്തം മണ്ണില്‍ ഒരു ഇന്ത്യന്‍ പേസര്‍ നടത്തുന്ന മികച്ച പതിമൂന്നാമത്തെ പ്രകടനം കൂടിയാണ് വിന്‍റീസിനെതിരെ ഉമേഷ് യാദവ് കാഴ്ച വച്ചത്. ആദ്യ ദിനം 182 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ട വെസ്റ്റ് ഇന്‍റീസിനെ 104 റണ്‍സ് കൂട്ടുകെട്ടിലൂടെ ഭേദപ്പെട്ട നിലയിലെത്തിച്ചത് ചേസും നായകന്‍ ജേസണ്‍ ഹോള്‍ഡറും ചേര്‍ന്നാണ്.