LiveTV

Live

Cricket

ക്രിക്കറ്റ് മാമാങ്കത്തെ വരവേല്‍ക്കാനൊരുങ്ങി അനന്തപുരി

കാര്യവട്ടം ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായൊരുങ്ങുകയാണ്

ക്രിക്കറ്റ് മാമാങ്കത്തെ വരവേല്‍ക്കാനൊരുങ്ങി അനന്തപുരി

കാര്യവട്ടത്തെ ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായൊരുങ്ങുന്നത്. റണ്‍സൊഴുകുന്ന പിച്ചാണ് കാര്യവട്ടത്തൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി -20 മത്സരത്തിനൊരുക്കിയ പിച്ചിന് സമാനമായ പിച്ച് തന്നെയാണ് ഇത്തവണയും തയ്യാറാവുന്നത്.

ഇന്ത്യ - വെസ്റ്റിന്‍ഡീസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരമാണ് കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ നടക്കുക. പരമ്പര ജേതാക്കളെ നേരത്തെ നിശ്ചയിക്കപ്പെട്ടാലും കാണികളുടെ ആവേശം ചോരില്ല, കാരണം ബാറ്റ്സ്മാന്‍മാര്‍ക്ക് അടിച്ചു തകര്‍ക്കാന്‍ പാകത്തിലുള്ള പിച്ചാണ് തയ്യാറാവുന്നത്.

50 ഓവറില്‍ മുന്നൂറില്‍ കുറയാത്ത സ്കോര്‍ പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം ഒരു 20-20 മത്സരത്തിന് പോലെയുള്ള പിച്ചാണ് കാര്യവട്ടത്ത് ഒരുങ്ങുന്നത്.

ഇന്ത്യ - ന്യൂസിലാന്റ് ട്വന്റി-20ക്ക് പിച്ചൊരുക്കിയ ബിജു തന്നെയാണ് ഇത്തവണയും ക്യൂറേറ്റര്‍. മഴ ഇത്തവണയും വില്ലനായേക്കാം. എങ്കിലും മികച്ച ഡ്രെയിനേജ് സൌകര്യങ്ങള്‍ ആശ്വാസമാണ്. നവംബര്‍ ഒന്നിന് രാവും പകലുമായാണ് മത്സരം