LiveTV

Live

Cricket

വിന്‍ഡീസിനെതിരായ ഏകദിന പരമ്പര; സെലക്ഷന്‍ കമ്മിറ്റിയെ കുഴക്കുന്ന കാര്യങ്ങള്‍

വിന്‍ഡീസിനെതിരായ ഏകദിന പരമ്പര; സെലക്ഷന്‍ കമ്മിറ്റിയെ കുഴക്കുന്ന കാര്യങ്ങള്‍

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ചെറിയ പ്രശ്നങ്ങള്‍. വ്യാഴാഴ്ച ടീം സെലക്ഷന്‍ നടക്കാനിരിക്കെ സെലക്ടര്‍മാരെയാണ് ഈ പ്രശ്‌നം കാര്യമായി ബാധിക്കുന്നത്. പ്രധാനമായും ധോണിയുടെ മോശം ഫോം ആണ്. ഏഷ്യാകപ്പില്‍ വിക്കറ്റിന് പിന്നില്‍ നിന്ന് തിളങ്ങിയെന്നല്ലാതെ ബാറ്റിങില്‍ അദ്ദേഹം പിന്നാക്കമായിരുന്നു. ധോണിയെ ടീമില്‍ നിന്നൊഴിവാക്കാതെ പകരക്കാരനെന്ന നിലക്ക് റിഷബ് പന്തിനെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ലോകകപ്പ് വരെ ധോണിക്ക് കളിക്കാനാഗ്രഹമുണ്ട്. അത് അദ്ദേഹം വ്യക്തമാക്കിയതുമാണ്.

നിലവില്‍ ദിനേശ് കാര്‍ത്തിക് വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ടീമിലുണ്ടെങ്കിലും റിഷബ് പന്തിനെപ്പോലൊരു ഫിനിഷറല്ലെന്നത് അദ്ദേഹത്തിന് തടസമാകുന്നു. 6,7 പൊസിഷനുകളില്‍ ഇറങ്ങി പന്തിന് മികവ് തെളിയിക്കാനാകുമെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിശ്വാസം. മാത്രമല്ല രാജ്കോട്ട് ടെസ്റ്റില്‍ വേഗത്തില്‍ സ്കോര്‍ ചെയ്ത് ഫോം തെളിയിച്ചതുമാണ്. പന്തിനെപ്പോലൊരു ബാറ്റ്സ്മാനെ പുറത്തിരുത്തുന്നത് ശരിയല്ലെന്നും വിലയിരുത്തലുകളുണ്ട്. അതേസമയം പരിക്കില്‍ വലയുന്നതിനാല്‍ കേദാര്‍ ജാദവിനും ടീമില്‍ ഇടം നേടാനായേക്കില്ല. അങ്ങനെ വന്നാല്‍ ജാദവിന് പകരക്കാരനെ കണ്ടത്തേണ്ടിവരും. എന്നാല്‍ ഏഷ്യാകപ്പിലെ മികച്ച പ്രകടനം അമ്പാട്ടി റായിഡുവിന് ടീമില്‍ സ്ഥാനം നേടിക്കൊടുത്തേക്കും.

വിന്‍ഡീസിനെതിരായ ഏകദിന പരമ്പര; സെലക്ഷന്‍ കമ്മിറ്റിയെ കുഴക്കുന്ന കാര്യങ്ങള്‍

ടെസ്റ്റില്‍ വിശ്രമം അനുവദിച്ച ഭുവനേശ്വറും ജസ്പ്രീത് ഭുംറയും മടങ്ങിയെത്തിയേക്കും. മികച്ച ഫോമിലുള്ള രവീന്ദ്ര ജഡേജയും സ്ഥാനം നിലനിര്‍ത്തും. അക്‌സര്‍ പട്ടേലിന് പകരക്കാരനായാവും അദ്ദേഹമെത്തുക. മനീഷ് പാണ്ഡെ പുറത്തുപോകേണ്ടിയും വരും. ബാറ്റിങ്ങില്‍ താളം കണ്ടെത്താനാവാത്തതാണ് അദ്ദേഹത്തിനും പ്രശ്‌നമാകുന്നത്. അതേസമയം വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്. ജോലിഭാരം കോഹ്ലി ഇടക്കിടെ സൂചിപ്പിക്കാറുണ്ട്. കുടുംബത്തോടൊപ്പം കഴിയാന്‍ സമയം കിട്ടുന്നില്ലെന്ന പരാതിയും അദ്ദേഹത്തിനുണ്ട്. എന്നാല്‍ കോഹ്ലിക്ക് പകരം നയിച്ച രോഹിത് തനിക്ക് ക്യാപ്റ്റന്‍സി വഴങ്ങുമെന്ന് തെളിയിച്ചതുമാണ്. അഞ്ച് ഏകദിനം, മൂന്ന് ടി20 എന്നിങ്ങനെയാണ് ഹൈദരാബാദില്‍ നടക്കുന്ന ടെസ്റ്റിന് ശേഷമുള്ള മത്സരങ്ങള്‍.