LiveTV

Live

Cricket

വിന്‍ഡീസിനെ ‘കൊട്ടി’യ ഹര്‍ഭജന്റെ ട്വീറ്റിന് ടിനോ ബെസ്റ്റിന്റെ മറുപടി 

രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ വിന്‍ഡീസ് ടീമിനെ വിമര്‍ശിച്ചുള്ള ഹര്‍ഭജന്‍സിങിന്റെ ട്വീറ്റിന് വിന്‍ഡീസ് മുന്‍ ഫാസ്റ്റ് ബൗളര്‍ ടിനോ ബെസ്റ്റിന്റെ മറുപടി.

വിന്‍ഡീസിനെ ‘കൊട്ടി’യ ഹര്‍ഭജന്റെ ട്വീറ്റിന് ടിനോ ബെസ്റ്റിന്റെ മറുപടി 

രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ വിന്‍ഡീസ് ടീമിനെ വിമര്‍ശിച്ചുള്ള ഹര്‍ഭജന്‍സിങിന്റെ ട്വീറ്റിന് വിന്‍ഡീസ് മുന്‍ ഫാസ്റ്റ് ബൗളര്‍ ടിനോ ബെസ്റ്റിന്റെ മറുപടി. ഈ വിന്‍ഡീസ് ടീം രഞ്ജി ട്രോഫിയിലെ പ്ലേറ്റ് ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുമോ എന്നായിരുന്നു. ഹര്‍ഭജന്‍ സിങിന്റെ ട്വീറ്റ്.

ഈ ട്വീറ്റിനാണിപ്പോള്‍ ടിനോ ബെസ്റ്റ് മറുപടി പറഞ്ഞിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യ 4-1ന് തോറ്റത് ചൂണ്ടിക്കാണിച്ചായിരുന്നു ടിനോയുടെ മറുപടി ട്വീറ്റ്. ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യ തോറ്റപ്പോള്‍ ഇത്തരം അഹങ്കാരച്ചുവയുള്ള ട്വീറ്റൊന്നും കണ്ടില്ലല്ലോ എന്നായരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം ഹര്‍ഭജന്റെ ട്വീറ്റിനെ എതിര്‍ത്തും ചിലര്‍ രംഗത്തുണ്ട്. ക്രിക്കറ്റില്‍ എല്ലായിടത്തും വിജയമായൊരു ചരിത്രം ഇന്ത്യക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും മറ്റുളളവരില്‍ കുറ്റം കണ്ടെത്താനായിട്ടില്ലെന്നുമാണ് ഇക്കൂട്ടരുടെ വാദം. ഇന്ത്യന്‍ ആരാകരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. 2011ലും 2014ലും ഇംഗ്ലണ്ടില്‍ പര്യടനത്തിന് പോയ ഇന്ത്യന്‍ ടീമിനെക്കുറിച്ച് അവിടുത്തെ മുന്‍താരങ്ങള്‍ ഇത്തരത്തില്‍ പ്രതികരിച്ചാല്‍ താങ്കള്‍ എങ്ങനെ പ്രതികരിക്കും എന്നായിരുന്നു അരു ആരാധകന്റെ ചോദ്യം.

Also read: അവരോട് കളിക്കാന്‍ പേടിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നു; ‘സത്യം പറഞ്ഞ്’ ഹര്‍ഭജന്‍