LiveTV

Live

Cricket

ഒരു വര്‍ഷത്തെ ഇടവേള; ധോണി ഇനി ഈ ടീമില്‍ കളിച്ചേക്കും...

ധോണിയുടെ കീഴില്‍ ആ സീസണില്‍ ജാര്‍ഖണ്ഡ് വിജയ് ഹസാരെ ടൂര്‍ണമെന്‍റില്‍ സെമി ഫൈനല്‍ വരെ എത്തുകയും ചെയ്തിരുന്നു. 

ഒരു വര്‍ഷത്തെ ഇടവേള; ധോണി ഇനി ഈ ടീമില്‍ കളിച്ചേക്കും...

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. ഒരു സീസണ്‍ മുഴുവനും നഷ്ടമായ ശേഷമാണ് ധോണി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നത്.

2018/19 വിജയ് ഹസാരെ ട്രോഫിയുടെ രണ്ടാം റൌണ്ടില്‍ ആഭ്യന്തര ടീമായ ജാര്‍ഖണ്ഡിനൊപ്പം ധോണി പാഡണിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഷാന്‍ കിഷന്‍ നയിക്കുന്ന ജാര്‍ഖണ്ഡ് ടീം എട്ടു മത്സരങ്ങളില്‍ നിന്ന് ആറു വിജയവുമായി രണ്ടാം റൌണ്ടിലേക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കെയാണ് ധോണിയുടെ മടങ്ങിവരവ്. ജാര്‍ഖണ്ഡ് രണ്ടാം റൌണ്ടിലേക്ക് എത്തിയാല്‍, വെസ്റ്റിന്‍ഡീസിനെതിരെ പരമ്പരക്ക് മുമ്പ് ധോണി തന്‍റെ സ്വന്തം ടീമിനൊപ്പം ഒന്നോ രണ്ടോ മത്സരങ്ങളില്‍ കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016/17 സീസണിലാണ് ധോണി അവസാനമായി ജാര്‍ഖണ്ഡിന് വേണ്ടി പാഡണിഞ്ഞത്. ധോണിയുടെ കീഴില്‍ ആ സീസണില്‍ ജാര്‍ഖണ്ഡ് വിജയ് ഹസാരെ ടൂര്‍ണമെന്‍റില്‍ സെമി ഫൈനല്‍ വരെ എത്തുകയും ചെയ്തിരുന്നു.