അവരോട് കളിക്കാന്‍ പേടിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നു; ‘സത്യം പറഞ്ഞ്’ ഹര്ഭജന്
പരമ്പരക്ക് എത്തുമ്പോള്‍ തന്നെ ക്രിക്കറ്റ് അറിയുന്നവരെല്ലാം പറഞ്ഞതാണ്, വിന്‍ഡീസിനെ ഒരിക്കല്‍പോലും തലയുയര്‍ത്താന്‍ അനുവദിക്കാതെ പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന്.

അല്ഭുതങ്ങളൊന്നും സംഭവിച്ചില്ല, രാജ്കോട്ട് ടെസ്റ്റില്‍ വെസ്റ്റ്ഇന്‍ഡീസ് തോറ്റു. ഈ പരമ്പരക്ക് എത്തുമ്പോള്‍ തന്നെ ക്രിക്കറ്റ് അറിയുന്നവരെല്ലാം പറഞ്ഞതാണ്, വിന്‍ഡീസിനെ ഒരിക്കല്‍പോലും തലയുയര്‍ത്താന്‍ അനുവദിക്കാതെ പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന്. അത് തന്നെ സംഭവിക്കുന്നു, രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യ ജയിച്ചു, ഇന്നിങ്സിനും 272 റണ്‍സിനുമായിരുന്നു ജയം. ടെസ്റ്റില്‍ ഇന്ത്യയുടെ വലിയ വിജയങ്ങളിലൊന്നാണ് കോഹ്ലിയും സംഘവും നേടിയത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം പന്ത്രണ്ടിന് ഹൈദരാബാദില്‍ നടക്കും. അതിന്റെ ഫലവും മറ്റൊന്നാവില്ല. വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചെറിയൊരു ട്വീറ്റിലൂടെ വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിങ്.
അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ, ഇങ്ങനെയുള്ള വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് കാണുമ്പോള്‍ സങ്കടം തോന്നുന്നു, അവര്‍ക്കെതിരെ കളിക്കാന്‍ തന്നെ പേടിച്ചിരുന്നൊരു കാലമുണ്ടായിരുന്നു ഹര്ഭജന് പറയുന്നു. പക്ഷേ വിന്‍ഡീസ് ക്രിക്കറ്റിലുള്ള പ്രതീക്ഷ ഹര്ഭജന് വെടിയുന്നില്ല, നല്ല കളിക്കാരെ ലഭിക്കുമെന്നും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് അവര്‍ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഇതെ ട്വീറ്റില്‍ തന്നെ ഹര്ഭജന് കുറിക്കുന്നു. പേസര്മാരെന്നാല് വിന്‍ഡീസിന്റേത് എന്നു പറയുന്നൊരു കാലത്തെ ഓര്‍മിപ്പിച്ചായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. മികച്ച സ്വീകരണമാണ് ഈ ട്വീറ്റിന് ഹര്ഭജന് സിങിന് ലഭിക്കുന്നത്. ഹര്‍ഭജന്റെ ട്വീറ്റിന് പിന്തുണയുമായി കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലയും രംഗത്ത് എത്തി.
പേരെടുത്ത ഒരൊറ്റ കളിക്കാര്‍ പോലും രാജ്കോട്ട് ടെസ്റ്റില്‍ വിന്ഡീസിനുണ്ടായിരുന്നില്ല. ഇത് രാജ്കോട്ടിലേത് മാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ അവരുടെ ടീം ഇപ്പോ അങ്ങനെയാണ്. നായകന് ജേസണ്‍ ഹോള്‍ഡറും അല്പം പരിചയസമ്പത്തുള്ള പേസര്‍ കീമര്‍ റോച്ചിനും പരിക്കേറ്റതിനാല്‍ കളിക്കാനായതുമില്ല. ഇന്ത്യയിലെത്തിയ വിന്‍ഡീസ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മത്സരിക്കുന്നുണ്ട്. രണ്ട് ടെസ്റ്റിന് പിന്നാലെ അഞ്ച് ഏകദിനം, മൂന്ന് ടി20 എന്നിങ്ങനെയാണ് വിന്‍ഡീസിന്റെ ഇന്ത്യയിലെ മത്സരങ്ങള്‍. ഇതില്‍ ടി20യില്‍ മാത്രമാണ് വിന്‍ഡീസിനെ അല്പമെങ്കിലും ഇപ്പോള്‍ പേടിക്കാനുള്ളത്.