LiveTV

Live

Cricket

എെ.സി.സി റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം

ടീം റാങ്കിംഗില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ബാറ്റ്സ്മാന്‍മാരില്‍ രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തും ശിഖര്‍ ധവാന്‍ അഞ്ചാം സ്ഥാനത്തുമെത്തി.

എെ.സി.സി റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം

ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. ബാറ്റ്സ്മാന്‍മാരില്‍ രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തും ഏഷ്യാകപ്പിലെ ടോപ് സ്‌കോററായ ശിഖര്‍ ധവാന്‍ നാല് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തുമെത്തി. രോഹിതിന്റെ കരിയറിലെ മികച്ച നേട്ടമാണിത്. ഇന്ത്യയുടെ തന്നെ വിരാട് കോഹ്‍ലി ഒന്നാം സ്ഥാനം നിലനിർത്തി.

ഏഷ്യാകപ്പിലെ മികച്ച പ്രകടനമാണ് ഇരു താരങ്ങള്‍ക്കും നേട്ടമായത്. ബൌളര്‍മാരില്‍ ജസ്പ്രീത് ബൂംറ ഒന്നാം സ്ഥാനത്തും, ഏഷ്യാകപ്പിലെ മികച്ച വിക്കറ്റ് വേട്ടക്കാരനായ കുല്‍ദീപ് യാദവ് മൂന്നാം സ്ഥാനത്തുമുണ്ട്.

ഏഷ്യാകപ്പില്‍ തിളങ്ങിയ അഫ്‌ഗാന്‍റെ റഷീദ് ഖാനാണ് രണ്ടാമത്. ഇത് കൂടാതെ, ഓള്‍ റൌണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസനെ മറികടന്ന് റാഷിദ് ഖാന്‍ ഒന്നാം സ്ഥാനത്തെത്തി. ഓള്‍റൗണ്ടര്‍മാരില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരും തന്നെയില്ല. ടീം റാങ്കിംഗില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.