LiveTV

Live

Cricket

ബംഗ്ലാദേശിന്റെ ഹൃദയം തകര്‍ത്ത ജഡേജയുടെ ഏറ്

സമകാലിക ക്രിക്കറ്റിലെ ഒന്നാന്തരം ഫീല്‍ഡര്‍മാരിലൊരാളാണ് രവീന്ദ്ര ജഡേജ. ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുള്ളവര്‍ താഴെയുള്ള വീഡിയോ കണ്ടാല്‍ മതി.

ബംഗ്ലാദേശിന്റെ ഹൃദയം തകര്‍ത്ത ജഡേജയുടെ ഏറ്

സമകാലിക ക്രിക്കറ്റിലെ ഒന്നാന്തരം ഫീല്‍ഡര്‍മാരിലൊരാളാണ് രവീന്ദ്ര ജഡേജ. ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുള്ളവര്‍ താഴെയുള്ള വീഡിയോ കണ്ടാല്‍ മതി. അതിവേഗ ഫീല്‍ഡിംങും മനഃസാന്നിധ്യമുള്ള ത്രോയും ചെയ്താണ് ജഡേജ ബംഗ്ലാദേശിന്റെ നിര്‍ണ്ണായക വിക്കറ്റ് വീഴ്ത്തിയത്.

ചാഹലിന്റെ ഓവറിലെ മുഹമ്മദ് മിഥുന്റെ(2) വിക്കറ്റാണ് ജഡേജയുടെ ഫീല്‍ഡിംങ് മികവില്‍ വീണത്. എക്‌സ്ട്രാ കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ജഡേജ പറന്നുപിടിച്ച പന്ത് ആദ്യം എറിയാനോങ്ങിയത് ധോണിയുടെ അടുത്തേക്കാണ്. എന്നാല്‍ ധോണി കൈകൊണ്ട് മറുതലയ്ക്കലേക്ക് ആംഗ്യം കാണിക്കുന്നത് നിമിഷനേരംകൊണ്ട് തിരിച്ചറിഞ്ഞ ജഡേജ കൃത്യമായി ചാഹലിന് എറിഞ്ഞുകൊടുക്കുകയായിരുന്നു. ചാഹല്‍ വിക്കറ്റ് തെറിപ്പിക്കുമ്പോള്‍ മിഥുന്‍ പരിസരത്തെങ്ങുമുണ്ടായിരുന്നില്ല.

മികച്ച തുടക്കം ലഭിച്ചിട്ടും ഓപണര്‍ ലിറ്റണ്‍ ദാസ് മിന്നല്‍ സെഞ്ചുറി നേടിയിട്ടും ബംഗ്ലാദേശ് 222 റണ്‍സില്‍ ഓള്‍ ഔട്ടായി. ഓപണിംങ് സഖ്യം 120 റണ്‍സ് നേടിയ ശേഷം ഇന്ത്യന്‍ സ്പിന്നര്‍മാരും ഫീല്‍ഡര്‍മാരും വിക്കറ്റിന് പിന്നില്‍ ധോണിയും നടത്തിയ പ്രകടനമാണ് ബംഗ്ലാദേശിനെ ചെറു സ്‌കോറിലൊതുക്കിയത്.