LiveTV

Live

Cricket

‘പന്തെറിയുന്നോ അതോ ബൗളറെ മാറ്റണോ?’ കട്ടകലിപ്പില്‍ ധോണി

ഇത്തവണ ധോണി പ്രതികരിച്ചെങ്കിലും തീരുമാനം അനുകൂലമായിരുന്നില്ല. നീ പന്തെറിയുന്നോ അതോ ഞാന്‍ ബൗളറെ മാറ്റണോ എന്നായിരുന്നു ക്യാപ്റ്റന്റെ കടുപ്പത്തിലുള്ള ചോദ്യം.

‘പന്തെറിയുന്നോ അതോ ബൗളറെ മാറ്റണോ?’ കട്ടകലിപ്പില്‍ ധോണി

രോഹിത് ശര്‍മ്മക്ക് വിശ്രമം അനുവദിച്ചതോടെയാണ് ക്യാപ്റ്റന്‍ കൂള്‍ ധോണി വീണ്ടും ഇന്ത്യയുടെ ക്യാപ്റ്റനായത്. ധോണിയുടെ അപ്രതീക്ഷിത വരവ് കയ്യടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചതും. അതേസമയം ക്യാപ്റ്റന്‍ കൂള്‍ മൈതാനത്ത് അത്ര കൂളായിരുന്നില്ല. ഇത്തവണ ചൂട് അനുഭവിച്ചത് ചൈനമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഫീല്‍ഡിംങ് മാറ്റാന്‍ കുല്‍ദീപ് ആവശ്യപ്പെട്ടപ്പോഴായിരുന്നു ധോണി ചൂടായത്. നിര്‍ദ്ദേശത്തോട് ആദ്യം പ്രതികരിക്കാതിരുന്ന ധോണിയോട് പിന്നീടും കൈകൊണ്ട് കുല്‍ദീപ് ആംഗ്യം കാണിച്ചു. ഇത്തവണ ധോണി പ്രതികരിച്ചെങ്കിലും തീരുമാനം അനുകൂലമായിരുന്നില്ല. നീ പന്തെറിയുന്നോ അതോ ഞാന്‍ ബൗളറെ മാറ്റണോ എന്നായിരുന്നു ക്യാപ്റ്റന്റെ കടുപ്പത്തിലുള്ള ചോദ്യം.

ഇതോടെ നിശബ്ദനായി കുല്‍ദീപ് പന്തേറ് തുടര്‍ന്നു. അപ്പോഴും ധോണിയുടെ കുപിത പ്രതികരണം രുചിച്ചിട്ടില്ലെന്ന് കുല്‍ദീപിന്റെ മുഖത്തു തന്നെവ്യക്തമായിരുന്നു. നാടകീയമായി സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ കുല്‍ദീപ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.