LiveTV

Live

Cricket

ധോണിയുടെ 00.12 സെക്കന്റിന്റെ സ്റ്റംമ്പിങ്

ജഡേജയുടെ പന്ത് ബാറ്റിനിടയിലൂടെ പോയത് മാത്രമേ ജവാദിന് ഓര്‍മ്മയുള്ളൂ. ബാലന്‍സ് വീണ്ടെടുത്ത് തിരികെ ക്രീസിലെത്തുമ്പോഴേക്കും ധോണി വിക്കറ്റ് തെറിപ്പിച്ചിരുന്നു.

ധോണിയുടെ 00.12 സെക്കന്റിന്റെ സ്റ്റംമ്പിങ്

ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ എത്രത്തോളം നിര്‍ണ്ണായകമാണ് എം.എസ് ധോണിയുടെ സാന്നിധ്യമെന്ന് തെളിയിക്കുന്നതായിരുന്നു അഫ്ഗാനിസ്ഥാനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രകടനം. വിക്കറ്റിന് പിന്നിലെ പിഴവുകളില്ലാത്ത അതിവേഗ നീക്കങ്ങള്‍ക്ക് കരിയറിന്റെ അവസാനഘട്ടത്തിലെത്തിയിട്ടും പഞ്ഞമില്ലെന്നാണ് ധോണി തെളിയിച്ചത്. ജവാദ് അഹമ്മദിയായിരുന്നു ധോണിയുടെ മിന്നല്‍ സ്റ്റംമ്പിങിന്റെ ഇന്നത്തെ ഇര.

30 പന്തില്‍ അഞ്ച് റണ്‍സെടുത്ത നിലയില്‍ നില്‍ക്കുമ്പോഴാണ് അഹ്മദി ധോണിയുടെ സ്റ്റംമ്പിംങിനിരയായത്. ജഡേജയുടെ പന്ത് ബാറ്റിനിടയിലൂടെ പോയത് മാത്രമേ ജവാദിന് ഓര്‍മ്മയുള്ളൂ. ബാലന്‍സ് വീണ്ടെടുത്ത് തിരികെ ക്രീസിലെത്തുമ്പോഴേക്കും ധോണി വിക്കറ്റ് തെറിപ്പിച്ചിരുന്നു. ഇതിനായി ധോണി ആകെയെടുത്തത് 00.12 സെക്കന്റ്.